---
title: "പുത്തൻ പാത; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോൺക്രീറ്റിങ് പൂർത്തിയാക്കിയ റോഡ്  ഉദ്ഘടാനം ചെയ്തു "
english_title: "Irunnavurimel Mukk Road Inaugurated Under MGNREGS In Thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373886/irunnavurimel-mukk-road-inaugurated-under-mgnregs-in-thooneri"
published_at: "2026-07-22T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60601ae4002_irunnavurimel-mukk-road-inaugurated-under-mgnregs-in-thooneri.jpg"
keywords: ["Latest News", "Thooneri", "Road Inauguration", "Nadapuram"]
---

# പുത്തൻ പാത; തൂണേരിയിൽ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോൺക്രീറ്റിങ് പൂർത്തിയാക്കിയ റോഡ്  ഉദ്ഘടാനം ചെയ്തു 

> **Lead Summary:** **തൂണേരി:[ **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കോൺക്രീറ്റിങ് പൂർത്തിയാക്കിയ ഇരുന്നാവുരിമ്മൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു.

## Article Content

**തൂണേരി:[ **മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കോൺക്രീറ്റിങ് പൂർത്തിയാക്കിയ ഇരുന്നാവുരിമ്മൽ മുക്ക് റോഡ് നാടിന് സമർപ്പിച്ചു.

തൂണേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സമീർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ.കെ. കുൽസു ടീച്ചർ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.കെ. റംഷീന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ് എന്നിവർ മുഖ്യാതിഥികളായി.

യുകെ വിനോദ് കുമാർ, റജീന കാഞ്ഞിരക്കണ്ടിയിൽ, വാർഡ് വികസന സമിതി കൺവീനർ കാസിം തുമ്പോളി, നവാസ് തുമ്പോളി, വി.വി. ഇസ്മായിൽ, ഇസ്മായിൽ എം.എ., ഹംസ പി.കെ., സി.വി. സുഫിയാൻ, ടി.എം. അസിസ്, എൻ.സി. മഹൂദ്, കെ.കെ. അബൂബക്കർ, ബഷീർ പി.കെ., റിനാസ് പി.കെ., നസീർ വി.വി., ആരിഫ് പി.കെ., സലിം ടി.എം., സലാം വി.പി., റാഷിദ് വി.വി., സക്കീന എം.ഇ., അലി കെ.ഇ., സുഹറ ഇ., റസീന പി.കെ. തുടങ്ങിയ നാട്ടുകാരും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശത്തെ ഗതാഗത ബുദ്ധിമുട്ടുകൾക്ക് വലിയൊരു പരിഹാരമായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373886/irunnavurimel-mukk-road-inaugurated-under-mgnregs-in-thooneri)