---
title: "കനത്ത മഴയിൽ നാശനഷ്ടം: പുറമേരിയിൽ വീടിന്റെ മതിൽ‌ തകർന്നുവീണു"
english_title: "Compound Wall Collapses in Purameri Due to Heavy Rain, No Casualties"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/373997/purameri-compound-wall-collapse-heavy-rain"
published_at: "2026-07-22T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60de66270c6_purameri-compound-wall-collapse-heavy-rain.jpg"
keywords: ["Latest News", "Wall Collaps", "Purameri", "Nadapuram", "Heavy Rain", "Kerala Rain Damage"]
---

# കനത്ത മഴയിൽ നാശനഷ്ടം: പുറമേരിയിൽ വീടിന്റെ മതിൽ‌ തകർന്നുവീണു

> **Lead Summary:** നാദാപുരം: പുറമേരി സ്വകാര്യ വ്യക്തിയുടെ വീട്ട് മതിൽ മഴയിൽ തകർന്നു നാശനഷ്ടം. പുറമേരി കേളോത്ത് മൂസ്സഹാജിയുടെ വീട്ട് മതിലാണ് തകർന്ന് റോഡിൽ പതിച്ചത്.

## Article Content

നാദാപുരം: പുറമേരി സ്വകാര്യ വ്യക്തിയുടെ വീട്ട് മതിൽ മഴയിൽ തകർന്നു നാശനഷ്ടം. പുറമേരി കേളോത്ത് മൂസ്സഹാജിയുടെ വീട്ട് മതിലാണ് തകർന്ന് റോഡിൽ പതിച്ചത്.

കാറ് യാത്രികൻ മതിൽ തകരുന്നത് കണ്ട് പെട്ടന്ന് നിർത്തിയത് കാരണം അപകടം ഒഴിവായി. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയെ തുടർന്ന് ജില്ലയിൽ പലയിടത്തും ചെറുതും വലുതുമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/373997/purameri-compound-wall-collapse-heavy-rain)