---
title: "ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: നാദാപുരത്ത് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്"
english_title: "DYFI Night March in Nadapuram in Solidarity with Delhi Student Protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374011/dyfi-night-march-nadapuram-delhi-student-support"
published_at: "2026-07-22T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a60f39b08c51_dyfi-night-march-nadapuram-delhi-student-support5.jpg"
keywords: ["Latest News", "Night March", "Delhi Student Protest", "DYFI", "Nadapuram"]
---

# ഡൽഹി വിദ്യാർഥി സമരത്തിന് ഐക്യദാർഢ്യം: നാദാപുരത്ത് ഡിവൈഎഫ്ഐ നൈറ്റ് മാർച്ച്

> **Lead Summary:** നാദാപുരം: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബുധനാഴ്ച രാത്രി നടന്ന മാർച്ച് എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: ഡൽഹിയിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യമർപ്പിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ബുധനാഴ്ച രാത്രി നടന്ന മാർച്ച് എസ്എഫ്ഐ കേന്ദ്ര കമ്മറ്റി അംഗം പി. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു.

വിദ്യാർഥികൾക്കെതിരായ കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ നിലപാടുകൾ അവസാനിപ്പിക്കണമെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ബഹുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർഥികൾക്ക് നേരെയുള്ള പൊലീസ് നടപടിയിലും പ്രതിഷേധിക്കുന്ന യുവജനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു മാർച്ച്.

രാജ്യത്തെ വിദ്യാർഥികൾ ഉയർത്തുന്ന ആവശ്യങ്ങൾ കേന്ദ്ര സർക്കാർ കേൾക്കണമെന്ന് നേതാക്കൾ പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം. ശരത്ത്, പി.പി. ഷഹറാസ്, കെ. ലിജിന, ഇ.പി. നിജിലേഷ് എന്നിവർ സംസാരിച്ചു.

ബ്ലോക്ക് സെക്രട്ടറി എ.കെ. ബിജിത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ എൻ.കെ. മിഥുൻ നന്ദി രേഖപ്പെടുത്തി.നിരവധി ഡിവൈഎഫ്ഐ പ്രവർത്തകരും വിദ്യാർഥികളും മാർച്ചിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374011/dyfi-night-march-nadapuram-delhi-student-support)