---
title: "കല്ലിൽ കുഞ്ഞബ്ദുള്ളയുടെ വേർപാട്; വാണിമേലിൽ സർവകക്ഷി അനുശോചനം "
english_title: "All Party Condolence Meeting Held In Vanimel For Kallil Kunhabdulla"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374049/vanimel-all-party-condolence-kallil-kunhabdulla"
published_at: "2026-07-23T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a619554705db_vanimel-all-party-condolence-kallil-kunhabdulla.jpg"
keywords: ["Latest News", "Vanimel", "Kallil Kunhabdulla", "Congress", "Condolence Meeting"]
---

# കല്ലിൽ കുഞ്ഞബ്ദുള്ളയുടെ വേർപാട്; വാണിമേലിൽ സർവകക്ഷി അനുശോചനം 

> **Lead Summary:** **നാദാപുരം: [**[ ]കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ കല്ലിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [**[ ]കാവിലുംപാറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയും പൊതുപ്രവർത്തകനുമായ കല്ലിൽ കുഞ്ഞബ്ദുള്ളയുടെ നിര്യാണത്തിൽ വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ ഭേദചിന്തകൾക്കതീതമായി വാണിമേലിന്റെ പൊതുരംഗത്ത് സജീവ സാന്നിധ്യമായിരുന്ന കല്ലിൽ കുഞ്ഞബ്ദുള്ളയുടെ സേവനങ്ങളെയും വ്യക്തിത്വത്തെയും യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജമാൽ കോരങ്കോട്, സി.പി.സി. ആലിക്കുട്ടി, എം.കെ. ബാലൻ, ജലീൽ ചാലക്കണ്ടി, ബാലൻ മാമ്പറ്റ, കെ. കുഞ്ഞാലി, അഷ്റഫ് കൊറ്റാല, നങ്ങാണ്ടി സുലൈമാൻ, യു.കെ. അഷ്റഫ്, ഷെബി ബി. സെബാസ്റ്റ്യൻ, ജോസ് ഇരുപ്പക്കാട്, ശശി പി.എസ്., അനസ് നങ്ങാണ്ടി, കെ.പി. വിജയൻ, കെ.പി. അബ്‌ദുള്ള തുടങ്ങിയ പ്രമുഖർ സംസാരിച്ചു. യോഗത്തിന് കെ. ബാലകൃഷ്ണൻ സ്വാഗതവും ലത്തിഫ് കുണ്ടിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374049/vanimel-all-party-condolence-kallil-kunhabdulla)