---
title: "തെരുവുനായ ശല്യം രൂക്ഷം; വീടിന്റെ മുറ്റത്ത് കളിച്ചുനിൽക്കെ ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ"
english_title: "6 Year Old Boy Injured In Stray Dog Attack At Vilatapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374065/vilatapuram-stray-dog-attack-boy-injured"
published_at: "2026-07-23T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61a3c46649c_vilatapuram-stray-dog-attack-boy-injured.jpg"
keywords: ["Latest News", "Vilatapuram", "Stray Dog Attack", "Nadapuram", "Child Injured"]
---

# തെരുവുനായ ശല്യം രൂക്ഷം; വീടിന്റെ മുറ്റത്ത് കളിച്ചുനിൽക്കെ ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ

> **Lead Summary:** നാദാപുരം: **[** വിലാതപുരത്ത് തെരുവുനായുടെ കടിയേറ്റ് ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ. കടയങ്കോട്ട് താഴക്കുനി ബിനീഷിന്റെ മകൻ ദാൻദേവനാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. എടച്ചേരി നരിക്കുനി യു.പി. സ്കൂൾ യുകെജി വിദ്യാർഥിയാണ് കുട്ടിയാണ് ദേവൻ.

## Article Content

നാദാപുരം: **[** വിലാതപുരത്ത് തെരുവുനായുടെ കടിയേറ്റ് ആറുവയസ്സുകാരന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ തിരിഞ്ഞ് നോക്കാതെ അധികൃതർ. കടയങ്കോട്ട് താഴക്കുനി ബിനീഷിന്റെ മകൻ ദാൻദേവനാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. എടച്ചേരി നരിക്കുനി യു.പി. സ്കൂൾ യുകെജി വിദ്യാർഥിയാണ് കുട്ടിയാണ് ദേവൻ.

വിലാതപുരം റേഷൻ ഷോപ്പിന് സമീപത്തെ വീടിന്റെ മുറ്റത്തുവെച്ചാണ് കുട്ടിക്ക് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ തുടയുടെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധവും ആശങ്കയും ഉയരുന്നുണ്ട്. ജനവാസ മേഖലകളിൽ അടക്കം തെരുവുനായ്ക്കൾ കൂട്ടത്തോടെയെത്തുന്നത് കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ ഭയപ്പെടുത്തുന്നുണ്ട്.

വീടുകളിലെ മുറ്റത്ത് കളിച്ചുനിൽക്കുന്ന കുട്ടികൾക്ക് നേരെ പോലും നായ്ക്കളുടെ ആക്രമണമുണ്ടാകുന്നത് വലിയ തോതിലുള്ള അമർഷത്തിനാണ് കാരണമായിരിക്കുന്നത്. തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും, അടിയന്തരമായി പഞ്ചായത്ത് അധികൃതർ ഇടപെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ശക്തമായി ആവശ്യപ്പെടുന്നു.

പേവിഷബാധയടക്കമുള്ള ഭയം നിലനിൽക്കുന്നതിനാൽ അടിയന്തര ഘട്ടങ്ങളിൽ നായ്ക്കളെ പിടികൂടി മാറ്റുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നാണ് പൊതുവെയുള്ള ആവശ്യം.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374065/vilatapuram-stray-dog-attack-boy-injured)