---
title: "സംഗീത സാന്ദ്രമായി ചടങ്ങ്; നാദാപുരത്ത് എസ്. ജാനകി അനുസ്മരണം "
english_title: "S Janaki Remembrance Meeting Held In Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374084/nadapuram-s-janaki-remembrance-meeting"
published_at: "2026-07-23T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a61b556c5f58_nadapuram-s-janaki-remembrance-meeting.jpg"
keywords: ["Latest News", "S Janaki", "Nadapuram", "Remembrance", "Music"]
---

# സംഗീത സാന്ദ്രമായി ചടങ്ങ്; നാദാപുരത്ത് എസ്. ജാനകി അനുസ്മരണം 

> **Lead Summary:** **നാദാപുരം: [**എൻ. ബാലൻ മാസ്റ്റർ, ചാലിക്കണ്ടി കുമാരൻ സ്മാരക കലാ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക എസ്. ജാനകിയെ അനുസ്മരിച്ചു. തുണേരി കേളുഏട്ടൻ സ്മാരക മന്ദിര ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സംഗീത അധ്യാപിക ഭാവന എസ്. നായർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**എൻ. ബാലൻ മാസ്റ്റർ, ചാലിക്കണ്ടി കുമാരൻ സ്മാരക കലാ സാംസ്കാരിക പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത ഗായിക എസ്. ജാനകിയെ അനുസ്മരിച്ചു. തുണേരി കേളുഏട്ടൻ സ്മാരക മന്ദിര ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം സംഗീത അധ്യാപിക ഭാവന എസ്. നായർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ടി.പി. രഞ്ജിത്ത്, കനവത്ത് രവി, നെല്ലേരി ബാലൻ, പുഷ്പരാജൻ, എം.എൻ. രാജൻ, എ.കെ. അനീഷ് തുടങ്ങിയവർ സംസാരിച്ചു. എസ്. ജാനകിയുടെ അതുല്യമായ ശബ്ദമാധുര്യവും സംഗീതജീവിതവും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ സംസാരിച്ചവർ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് എസ്. ജാനകി നൽകിയ പകരംവെയ്ക്കാനില്ലാത്ത സംഭാവനകളെ അനുസ്മരിച്ചു.മലയാളം ഉൾപ്പെടെ വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിൽ അവർ പാടിയ അനശ്വര ഗാനങ്ങൾ ചടങ്ങിൽ ചർച്ചയായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374084/nadapuram-s-janaki-remembrance-meeting)