ഉദ്ഘാടനം മുനവ്വറലി തങ്ങൾ; ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ വാണിമേലിൽ പ്രവർത്തനം തുടങ്ങും
adimage

adimage adimage
2026-07-23T12:20:00

#Latest News #Shihab Thangal Relief Centre #Vanimel #Munavvarali Shihab Thangal #KM Abhijith MLA #Parakkal Abdulla MLA #Charity Centre #Physiotherapy #Speech Therapy #Ambulance Service #Kerala #Kozhikode News

വാണിമേൽ: (nadapuram.truevisionnews.com) ജീവകാരുണ്യ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് വാണിമേൽ ഭൂമി വാതുക്കൽ ടൗണിൽ ശിഹാബ് തങ്ങൾ റിലീഫ് സെന്റർ നാളെ നാടിന് സമർപ്പിക്കും. ജൂലൈ 24 വ്യാഴ്ച വൈകുന്നേരം 5 മണിക്കാണ് സെന്ററിന്റെ ഔപചാരിക ഉദ്ഘാടനം നടക്കുക.

പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. കുറ്റ്യാടി മണ്ഡലം എം.എൽ.എ കെ.എം. അഭിജിത്ത്, നാദാപുരം മണ്ഡലം എം.എൽ.എ പാറക്കൽ അബ്ദുല്ല എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, സി.കെ. സുബൈർ, സി.വി.എം. വാണിമേൽ, എം.പി. ജാഫർ മാസ്റ്റർ എന്നിവരോടൊപ്പം വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.

സാധാരണക്കാർക്ക് ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ സൗജന്യമായോ കുറഞ്ഞ നിരക്കിലോ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്റർ ഒരുക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ മെഡിക്കൽ ഷോപ്പ്, ഫിസിയോതെറാപ്പി വിഭാഗം, സ്പീച്ച് തെറാപ്പി, 24 മണിക്കൂർ ആംബുലൻസ് സേവനം എന്നിവയാണ് സജ്ജമാക്കിയിട്ടുള്ളത്.

രണ്ടാം ഘട്ടത്തിൽ ജനറൽ മെഡിക്കൽ ക്ലിനിക്ക്, ലബോറട്ടറി, വിവിധ തൊഴിൽ സംരംഭങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനുള്ള പരിപാടികൾ എന്നിവയും സെന്ററിന് കീഴിൽ ആരംഭിക്കും.

വാണിമേൽ പഞ്ചായത്ത് ശിഹാബ് തങ്ങൾ റിലീഫ് സെല്ലാണ് സെന്ററിന്റെ മുഴുവൻ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നത്. റിലീഫ് സെല്ലിന്റെ സന്നദ്ധ പ്രവർത്തകർ കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തിവരുന്ന കാറ്ററിംഗ് സർവീസിലൂടെ സമാഹരിച്ച ഫണ്ടാണ് മരുന്നുകൾക്കും തെറാപ്പികൾക്കും വേണ്ടി ചെലവഴിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

സ്വാഗതസംഘം ചെയർമാൻ സി.പി.സി. ആലിക്കുട്ടി, കൺവീനർ അഷ്റഫ് കൊറ്റാല, ട്രഷറർ മൊയ്തു നടുക്കണ്ടി, റിലീഫ് സെൽ പ്രസിഡന്റ് ശിഹാബ് കെ.പി, സെക്രട്ടറി നൗഫൽ കെ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. നാടിന്റെ ആരോഗ്യ-സാമൂഹിക മേഖലകളിൽ വലിയ മാറ്റം സൃഷ്ടിക്കാൻ ഈ കേന്ദ്രത്തിന് കഴിയുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു.


Content Highlight: Shihab Thangal Relief Centre to be Inaugurated in Vanimel on July 24

#Latest News #Shihab Thangal Relief Centre #Vanimel #Munavvarali Shihab Thangal #KM Abhijith MLA #Parakkal Abdulla MLA #Charity Centre #Physiotherapy #Speech Therapy #Ambulance Service #Kerala #Kozhikode News

adimage

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage