---
title: "ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു"
english_title: "Karshaka Sangham Protest In Nadapuram Against India-US Trade Deal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374200/nadapuram-karshaka-sangham-protest-india-us-trade-deal"
published_at: "2026-07-23T20:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a622cd58bd37_nadapuram-karshaka-sangham-protest-india-us-trade-deal.jpg"
keywords: ["Nadapuram", "Karshaka Sangham", "India US Trade Deal", "Farmers Protest", "Trump", "Narendra Modi"]
---

# ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെ നാദാപുരത്ത് പ്രതിഷേധം; ട്രംപിന്റെയും മോദിയുടെയും കോലം കത്തിച്ചു

> **Lead Summary:** **നാദാപുരം: **ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി നാദാപുരത്ത് കർഷക സംഘം പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**നാദാപുരം: **ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭയുടെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി നാദാപുരത്ത് കർഷക സംഘം പ്രതിഷേധ പ്രകടനം നടത്തി.

നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരം ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലങ്ങൾ കത്തിച്ചു.കർഷക വിരുദ്ധ നയങ്ങളാണ് കരാറിലൂടെ നടപ്പാക്കുന്നതെന്നും ഇത് കാർഷിക മേഖലയെ തകർക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

കരാർ പിൻവലിക്കുക, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കി.എം.എം. അശോകൻ, സി.എച്ച്. ബാലകൃഷ്ണൻ, കെ.ടി.കെ. ബാലകൃഷ്ണൻ, എം. ശേഖരൻ, പി.കെ. ശിവദാസൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. നിരവധി കർഷകരും കർഷക സംഘം പ്രവർത്തകരും പ്രതിഷേധത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374200/nadapuram-karshaka-sangham-protest-india-us-trade-deal)