---
title: "ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം"
english_title: "RJD Nadapuram Condemns Centre Over Crackdown On Student Protests"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374201/rjd-nadapuram-protest-centre-student-protests-neet"
published_at: "2026-07-23T20:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a622d7489940_rjd-nadapuram-protest-centre-student-protests-neet.jpg"
keywords: ["RJD", "Nadapuram", "NEET", "Dharmendra Pradhan", "Student Protest", "CJP"]
---

# ജനകീയ സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര നിലപാട് ഫാസിസ്റ്റ്; നാദാപുരത്ത് ആർ.ജെ.ഡി യോഗം

> **Lead Summary:** നാദാപുരം: ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നിലപാട് ഭയാനകമാണെന്ന് ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

## Article Content

നാദാപുരം: ജനകീയ സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നിലപാട് ഭയാനകമാണെന്ന് ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സി.ജെ.പി നടത്തുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാനും യോഗം തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ഡൽഹിയിലെ പോലീസ് ഭീകരതക്കെതിരെ 24-ന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ ജ്വാല നാദാപുരത്തെ എല്ലാ കേന്ദ്രങ്ങളിലും വിജയിപ്പിക്കും.അടിയന്തരാവസ്ഥയെക്കാൾ ഭീകരമായ രീതിയിലാണ് നിലവിൽ ജനകീയ സമരങ്ങളെ അടിച്ചമർത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.

യോഗത്തിൽ എം. കുഞ്ഞിരാമൻ അനുസ്മരണവും പി.കെ. പ്രവീൺ എം.എൽ.എക്ക് സ്വീകരണവും 27-ന് നാദാപുരത്ത് സംഘടിപ്പിക്കാനും തീരുമാനമായി.ആർ.ജെ.ഡി. നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ഇ.കെ. സജിത്ത്കുമാർ, ജില്ലാ ട്രഷറർ എം.കെ. മൊയ്തു, ജില്ലാ കമ്മിറ്റിയംഗം പി.എം. നാണു, മണ്ഡലം ഭാരവാഹികളായ വി.കെ. പവിത്രൻ, എം. ബാലരാജ്, ആർ.വൈ.ജെ.ഡി. സംസ്ഥാന സെക്രട്ടറി കെ. രജീഷ്, ശ്രീജ പാല പറമ്പത്ത്, അമൽ കോമത്ത്, ഗംഗാധരൻ പാച്ചാക്കര, കെ.സി. കൃഷ്ണൻ, ടി. പ്രകാശൻ, ടി.കെ. ബാലൻ, കെ.സി. വിനയകുമാർ, പ്രജീഷ് വള്ളിൽ, പി. സഞ്ജയ് ബാവ, രഞ്ജിത്ത് വളയം, സി. കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374201/rjd-nadapuram-protest-centre-student-protests-neet)