---
title: "നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം"
english_title: "Comienzo 2026 Induction Program Held At National College Puliyavu Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374203/comienzo-2026-induction-national-college-puliyavu-nadapuram"
published_at: "2026-07-23T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a623087df1b2_comienzo-2026-induction-national-college-puliyavu-nadapuram.jpg"
keywords: ["National College Puliyavu", "Comienzo 2026", "Nadapuram", "Induction Program", "PMA Ghafoor"]
---

# നാഷണൽ കോളേജിൽ കൊമിയൻസോ 2026: ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം

> **Lead Summary:** > **നാദാപുരം: **പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി "കൊമിയൻസോ 2026" എന്ന പേരിൽ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മധുസൂദനൻ എം.കെ അധ്യക്ഷത വഹിച്ച ചടങ്ങ് എ.ഐ.ഇ.ടി ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി ഉദ്ഘാടനം ചെയ്തു.

## Article Content

> **നാദാപുരം: **പുളിയാവ് നാഷണൽ കോളേജ് ഓഫ് ആർട്സ് & സയൻസിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി "കൊമിയൻസോ 2026" എന്ന പേരിൽ ഇൻഡക്ഷൻ പ്രോഗ്രാം സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മധുസൂദനൻ എം.കെ അധ്യക്ഷത വഹിച്ച ചടങ്ങ് എ.ഐ.ഇ.ടി ട്രസ്റ്റ് ചെയർമാൻ അബ്ദുല്ല വയലോളി ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായി പങ്കെടുത്തു. മാനുഷിക മൂല്യങ്ങൾ വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംസാരിച്ചു.

എ.ഐ.ഇ.ടി ട്രസ്റ്റ് സെക്രട്ടറി കുഞ്ഞബ്ദുള്ള മരുന്നോളി, എ.ഐ.ഇ.ടി ജനറൽ സെക്രട്ടറി ഇസ്മായിൽ പൊയിൽപൊയിൽ, സി.എം.സി ചെയർമാൻ ഖാദർ ഹാജി, എ.ഐ.ഇ.ടി ട്രഷറർ അഹമ്മദ് ഹാജി ടി.ടി.കെ, എ.ഐ.ഇ.ടി വൈസ് പ്രസിഡന്റ് അബൂബക്കർ ഹാജി കെ.കെ, കോളേജ് സൂപ്രണ്ട് ബാലകൃഷ്ണൻ നമ്പ്യാർ, ഇംഗ്ലീഷ് വിഭാഗം മേധാവി രാമചന്ദ്രൻ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പരിപാടിയിൽ ഈ അധ്യയന വർഷത്തേക്കുള്ള വിവിധ പത്രങ്ങളുടെ സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടന്നു. പി.എച്ച്.ഡി നേടിയ പൂർവ വിദ്യാർത്ഥികളായ ഡോ. ജുബിന റോസ് (ഇംഗ്ലീഷ്), ഡോ. മുഹമ്മദ് പനച്ചിക്കൂൽ (ഫിസിക്സ്) എന്നിവരെയും കഴിഞ്ഞ വർഷം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും അനുമോദിച്ചു.

വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.കോളേജ് വൈസ് പ്രിൻസിപ്പൽ ഷിംബിത്ത് മൂലയിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അഫ്ന ഹമീദ് നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വലിയ സാന്നിധ്യം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374203/comienzo-2026-induction-national-college-puliyavu-nadapuram)