---
title: "ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും "
english_title: "Vanimel Crescent HSS Golden Jubilee Plus One Batch SPC Unit Approved"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374286/vanimel-crescent-hss-golden-jubilee-plus-one-spc-unit"
published_at: "2026-07-24T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a62fb361ec92_vanimel-crescent-hss-golden-jubilee-plus-one-spc-unit.jpg"
keywords: ["Latest News", "Vanimel School", "Golden Jubilee", "Plus One", "SPC"]
---

# ഇരട്ടിമധുരം; വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡിഷണൽ ബാച്ചും എസ്.പി.സി യൂണിറ്റും 

> **Lead Summary:** **വാണിമേൽ: [ **സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടി മധുരമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾ. സ്കൂളിന് പ്ലസ് വൺ അഡിഷണൽ ബാച്ചും പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റും സർക്കാർ അനുവദിച്ചു.

## Article Content

**വാണിമേൽ: [ **സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഇരട്ടി മധുരമായി സർക്കാരിന്റെ പുതിയ പ്രഖ്യാപനങ്ങൾ. സ്കൂളിന് പ്ലസ് വൺ അഡിഷണൽ ബാച്ചും പുതിയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) യൂണിറ്റും സർക്കാർ അനുവദിച്ചു.

ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്തിട്ടുള്ളത്. ഡോ. അബ്ദുസമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്ത ജൂബിലി ആഘോഷങ്ങൾ അടുത്ത വർഷം മെയ് 31-നാണ് സമാപിക്കുന്നത്. ജൂബിലി വർഷത്തിൽ തന്നെ പുതിയ ബാച്ചും എസ്.പി.സി യൂണിറ്റും ലഭിച്ചതിന്റെ സന്തോഷത്തിലാണ് സ്കൂൾ അധികൃതരും നാട്ടുകാരും.

കൂടാതെ, സ്കൂളിലെ കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുന്നതിനായി ഷാഫി പറമ്പിൽ എം.പി ഫണ്ട് അനുവദിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ. സുബൈർ പ്രസിഡന്റും സംസ്ഥാന കൗൺസിൽ അംഗം എൻ.കെ. മൂസ മാസ്റ്റർ ജനറൽ സെക്രട്ടറിയും വി.കെ. കുഞ്ഞാലി മാസ്റ്റർ മാനേജറുമായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ പ്രവർത്തനം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374286/vanimel-crescent-hss-golden-jubilee-plus-one-spc-unit)