---
title: "പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു"
english_title: "Tree Falls Damages Electric Post In Edacheri KSEB Restores Power"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374296/edacheri-tree-fall-electric-post-kseb-power-restored"
published_at: "2026-07-24T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6300de7746c_edacheri-tree-fall-electric-post-kseb-power-restored.jpg"
keywords: ["Latest News", "Edacheri", "KSEB", "Power Outage", "Kerala"]
---

# പരിഹാരമായി; എടച്ചേരിയിൽ ഇലക്ട്രിക് പോസ്റ്റ് തകർന്ന് നിലച്ച വൈദ്യുതിബന്ധം പുനസ്ഥാപിച്ചു

> **Lead Summary:** **എടച്ചേരി: [ **എടച്ചേരി ഏഴാം വാർഡിലെ കണ്ട്യന്റെവിട താഴെ ഭാഗത്ത് ഇറിഗേഷൻ വകുപ്പിന്റെ പരിധിയിലുള്ള വലിയ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് ഉണ്ടായ വൈദ്യുതി മുടക്കം കെ.എസ്.ഇ.ബി സമയോചിതമായി പരിഹരിച്ചു.

## Article Content

**എടച്ചേരി: [ **എടച്ചേരി ഏഴാം വാർഡിലെ കണ്ട്യന്റെവിട താഴെ ഭാഗത്ത് ഇറിഗേഷൻ വകുപ്പിന്റെ പരിധിയിലുള്ള വലിയ മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നതിനെ തുടർന്ന് ഉണ്ടായ വൈദ്യുതി മുടക്കം കെ.എസ്.ഇ.ബി സമയോചിതമായി പരിഹരിച്ചു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കടുത്ത കാറ്റിൽ മരം ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിലേക്ക് വീഴുകയും പോസ്റ്റ് പൂർണ്ണമായി പൊട്ടി തകരുകയും ചെയ്തു. ഇതോടെ പ്രദേശത്ത് വ്യാഴ്ച ഉച്ചവരെ വൈദ്യുതി വിതരണം മുടങ്ങി. വീടുകളിലും കടകളിലും ദൈനംദിന ജോലികൾ തടസ്സപ്പെട്ടതോടെ നാട്ടുകാർ കെ.എസ്.ഇ.ബി സെക്ഷനിൽ വിവരമറിയിച്ചു.

വിവരം ലഭിച്ചയുടൻ കെ.എസ്.ഇ.ബി തൊഴിലാളികൾ സ്ഥലത്തെത്തി. തകർന്ന പോസ്റ്റ് മാറ്റി പുതിയ പോസ്റ്റ് സ്ഥാപിച്ച് ലൈനുകൾ കണക്ട് ചെയ്തു. ഉച്ചയോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും പുനഃസ്ഥാപിച്ചു.

അതേസമയം എടച്ചേരി ആലിശ്ശേരിയിലെ കനോത്ത് മുക്കിലെ ട്രാൻസ്ഫോമറിനും വൈദ്യുതി കമ്പികൾക്കും മുകളിലേക്ക് കാടും വള്ളിപ്പടർപ്പും പടർന്നുപിടിച്ചത് നാട്ടുകാർക്ക് ആശങ്കയുണ്ടാക്കിയിരുന്നു. ഇത് ഷോർട്ട് സർക്യൂട്ടിനും അപകടത്തിനും കാരണമാകുമെന്ന പരാതി ലഭിച്ചതോടെ ഇലക്ട്രിസിറ്റി സെക്ഷൻ അധികൃതർ ഉടൻ തന്നെ സ്ഥലത്തെത്തി കാടുകൾ വെട്ടിമാറ്റി സുരക്ഷ ഉറപ്പാക്കി. വേഗത്തിലുള്ള നടപടിക്ക് നാട്ടുകാർ അധികൃതർക്ക് പ്രശംസയും നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374296/edacheri-tree-fall-electric-post-kseb-power-restored)