---
title: "തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം"
english_title: "Thuneri Family Health Centre Pharmacist Panel Interview On July 31"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374306/thuneri-family-health-centre-pharmacist-panel-interview"
published_at: "2026-07-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a63074cdf925_thuneri-family-health-centre-pharmacist-panel-interview.jpg"
keywords: ["Latest News", "Thuneri", "Pharmacist Job", "Health Centre"]
---

# തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് പാനൽ നിയമനം; അപേക്ഷിക്കാം

> **Lead Summary:** **തൂണേരി:[ **തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്) കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളുടെ പാനൽ തയ്യാറാക്കുന്നു. അവശ്യ സന്ദർഭങ്ങളിൽ നിയമനം നടത്തുന്നതിനായാണ് ഈ പാനൽ രൂപീകരിക്കുന്നത്.

## Article Content

**തൂണേരി:[ **തൂണേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതിയുടെ (എച്ച്.ഡി.എസ്) കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റുകളുടെ പാനൽ തയ്യാറാക്കുന്നു. അവശ്യ സന്ദർഭങ്ങളിൽ നിയമനം നടത്തുന്നതിനായാണ് ഈ പാനൽ രൂപീകരിക്കുന്നത്.

തിരഞ്ഞെടുപ്പിനായുള്ള അഭിമുഖം ഈ മാസം 31-ന് രാവിലെ 11 മണിക്ക് നടക്കും. നിശ്ചിത യോഗ്യതയും കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റ് അനുബന്ധ രേഖകളും സഹിതം തൂണേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 0496 2557287.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374306/thuneri-family-health-centre-pharmacist-panel-interview)