---
title: "സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ്"
english_title: "DKTF Nadapuram Demands Relaxation Of Welfare Pension Rules"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374353/dktf-nadapuram-welfare-pension-rules-demand"
published_at: "2026-07-24T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a63292c1b0e4_dktf-nadapuram-welfare-pension-rules-demand.jpg"
keywords: ["Latest News", "Nadapuram", "DKTF", "Pension"]
---

# സാമൂഹിക പെന്‍ഷന്‍ നിബന്ധനകള്‍ ഒഴിവാക്കണം; കര്‍ഷക തൊഴിലാളി പെന്‍ഷന്‍ കുടിശ്ശിക നല്‍കണമെന്ന് ഡി.കെ.ടി.എഫ്

> **Lead Summary:** **നാദാപുരം: [ **സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കര്‍ശന നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ഡി.കെ.ടി.എഫ് നാദാപുരം നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍കാര്‍ക്കുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും യോഗം ശക്തമായി ഉന്നയിച്ചു.

## Article Content

**നാദാപുരം: [ **സാമൂഹിക ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള കര്‍ശന നിബന്ധനകള്‍ ഒഴിവാക്കണമെന്ന് ഡി.കെ.ടി.എഫ് നാദാപുരം നിയോജക മണ്ഡലം യോഗം ആവശ്യപ്പെട്ടു. കര്‍ഷക തൊഴിലാളി പെന്‍ഷന്‍കാര്‍ക്കുള്ള കുടിശ്ശിക എത്രയും പെട്ടെന്ന് അനുവദിക്കണമെന്നും യോഗം ശക്തമായി ഉന്നയിച്ചു.

സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ക്കുള്ള വരുമാന പരിധി ഉയര്‍ത്തണമെന്നും, വീട്ടില്‍ വാഹനമോ എയര്‍കണ്ടീഷണറോ ഉണ്ടെന്ന കാരണത്താല്‍ മാത്രം പെന്‍ഷന്‍ നിഷേധിക്കുന്ന നിലവിലെ നടപടി അടിയന്തരമായി പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മണ്ഡലം പ്രസിഡന്റ് എരഞ്ഞിക്കല്‍ വാസു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം മുഴിക്കല്‍ ശ്രീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നേതാക്കളായ പി.കെ. ദാമു, സി.കെ. വിജയന്‍, കോഴിയാല്‍ ഭാസ്‌കരന്‍, കെ. ബാലചന്ദ്രന്‍, രാമചന്ദ്രന്‍ തലായി, കുയിതേരി ബാബു, കെ. സുകുമാരന്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374353/dktf-nadapuram-welfare-pension-rules-demand)