#Latest News #Vilanganad Landslide #LDF Protest #Satyagraha #Collector Office
വാണിമേൽ :(nadapuram.truevisionnews.com) ഉരുൾപൊട്ടലിനെ തുടർന്ന് ജനജീവിതം ദുരിതപൂർണ്ണമായ വിലങ്ങാട് മേഖയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വിമുഖത കാണിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് എൽഡിഎഫ് ജനപ്രതിനിധികളുടെ ഏകദിന സത്യാഗ്രഹം.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പ്രദീപ്കുമാറിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ജില്ലാ കലക്ടറുടെ ഓഫീസിന് മുമ്പിലാണ് സത്യഗ്രഹ സമരം സംഘടിപ്പിക്കുന്നത്.ജൂലൈ 30 -ന് നടക്കുന്ന സമരത്തിൽ മുഴുവൻ ഭരണസമിതി അംഗങ്ങളും പങ്കെടുക്കും.
പഞ്ചായത്തിലെ 9 , 10 , 11 എന്നീ മൂന്ന് വാർഡുകളിൽ നിർമ്മാണ നിയന്ത്രണം നിലനിൽകുകയാണ്. ലൈഫ് പദ്ധതി ഗുണഭോക്തക്കൾ ഉൾപ്പെടെ നിരവധി ആളുകളുടെ കെട്ടിട നിർമാണം സംബന്ധിച്ച അപേക്ഷകൾ മാസങ്ങളായി കലക്ട്രേറ്റിൽ കെട്ടി കിടക്കുകയാണ്.
സർക്കാർ നടത്തിയ ലിഡാർ സർവ്വെയിൽ കണ്ടെത്തിയ സോൺ ഒന്നിലെ 37 കുടുംബങ്ങൾക്കു കൂടി പതിനഞ്ച് ലക്ഷം രൂപവിതം നഷ്ടപരിഹാരം നൽകാൻ 7മാസങ്ങൾക്കു മുമ്പ് തീരുമാനമെടുത്തിട്ടും ഇതുവരെ നടപ്പിലാക്കിയിട്ടില്ല.ഈ പ്രശ്നങ്ങൾ ഉന്നയിച്ച് നിരവധി തവണ പ്രസിഡൻ്റിൻ്റെ നേതൃത്തിൽ ജനപ്രതിനിധികൾ ജില്ലാ കലക്ടറെ നേരിൽ കണ്ട് നിവേദനം നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാൻ കലക്ടർ തയ്യാറായിട്ടില്ല.

ഈ ജനകീയ സമരത്തിന് മുഴുവൻ ആളുകളുടെയും പിന്തുണയും സഹായവും ഉണ്ടാവണമെന്നും അഭ്യർത്ഥിക്കുന്നതായി വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പ്രദീപ് കുമാർ അറിയിച്ചു.
.
Content Highlight: Vilanganad Landslide Protest: LDF Leaders To Hold One-Day Satyagraha On July 30
#Latest News #Vilanganad Landslide #LDF Protest #Satyagraha #Collector Office














































