---
title: "എംഎൽഎയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; വാണിമേൽ പഞ്ചായത്ത് യോഗത്തിൽ യുഡിഎഫ് വാക്കൗട്ട്"
english_title: "UDF Members Stage Walkout in Vanimel Panchayat Over Alleged Insult Against MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374435/vanimel-panchayat-udf-walkout-mla-abhijith"
published_at: "2026-07-24T22:17:00+05:30"
category: "News"
language: "ml"
image: "https://nadapuram.truevisionnews.com/image-uploads/69f8705ddf464_21.jpg"
keywords: ["Latest News", "Vanimel Panchayat", "MLA KM Abhijith", "Walkout", "UDF", "Local Politics"]
---

# എംഎൽഎയെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചു; വാണിമേൽ പഞ്ചായത്ത് യോഗത്തിൽ യുഡിഎഫ് വാക്കൗട്ട്

> **Lead Summary:** വാണിമേൽ: നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിനെതിരായ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വാക്കൗട്ട് നടത്തി.

## Article Content

വാണിമേൽ: നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിനെതിരായ അധിക്ഷേപത്തിൽ പ്രതിഷേധിച്ച് വാണിമേൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് അംഗങ്ങൾ വാക്കൗട്ട് നടത്തി.

വാണിമേൽ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് ഫണ്ട് അനുവദിച്ചില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡണ്ട് ടി. പ്രദീപ് കുമാർ സോഷ്യൽ മീഡിയയിലൂടെ എംഎൽഎയെ അവഹേളിച്ചതാണ് വിവാദത്തിന് കാരണം.

പ്രസിഡണ്ടിന്റെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയത്.ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷെബി സെബാസ്റ്റ്യനും സലീന എൻ.പിയും പ്രമേയം അവതരിപ്പിച്ചു.

എന്നാൽ പ്രസിഡണ്ട് പ്രമേയം അവതരിപ്പിക്കാൻ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ചാണ് അഷ്റഫ് കൊറ്റാലയുടെ നേതൃത്വത്തിൽ എം.കെ. ശോഭ, ഹസീന ടി.സി, സുബൈർ തയ്യുള്ളതിൽ, സിന്ദു, ഷെബി സെബാസ്റ്റ്യൻ, സലീന എൻ.പി. എന്നിവർ  വാക്കൗട്ട് നടത്തിയത്.

10 വർഷം സംസ്ഥാനത്ത് ഭരണം നടത്തിയിട്ടും പഞ്ചായത്ത് ഓഫീസ് നിർമാണത്തിന് ഒരു രൂപ പോലും അനുവദിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് എംഎൽഎക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്ന് യുഡിഎഫ് അംഗങ്ങൾ കുറ്റപ്പെടുത്തി. ജനപ്രതിനിധിയെ അപമാനിക്കുന്ന രീതി ജനാധിപത്യ വിരുദ്ധമാണെന്നും അവർ പറഞ്ഞു.

സംഭവത്തിൽ വിശദീകരണം തേടുമെന്നും ആവശ്യമെങ്കിൽ ഉന്നത നേതൃത്വത്തിന് പരാതി നൽകുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374435/vanimel-panchayat-udf-walkout-mla-abhijith)