---
title: "വാണിമേല്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് "
english_title: "Congress March To Vanimel Panchayat Office Over Plastic Waste And MLA Insult Issue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374443/vanimel-congress-march-panchayat-office-protest"
published_at: "2026-07-25T06:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a641069cd398_vanimel-congress-march-panchayat-office-protest.jpg"
keywords: ["Latest News", "Vanimel Panchayat", "Congress Protest", "KM Abhijith", "Vilangad", "Plastic Waste"]
---

# വാണിമേല്‍ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് കോൺഗ്രസ് മാർച്ച് 

> **Lead Summary:** വാണിമേൽ: പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉരുൾപൊട്ടൽ ദുരിതമേഖലയായ വിലങ്ങാട് സൂക്ഷിക്കുന്നതിനെതിരെയും നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിനെ സോഷ്യൽ മീഡിയയിൽ അപമാനിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചും വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

## Article Content

വാണിമേൽ: പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉരുൾപൊട്ടൽ ദുരിതമേഖലയായ വിലങ്ങാട് സൂക്ഷിക്കുന്നതിനെതിരെയും നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിനെ സോഷ്യൽ മീഡിയയിൽ അപമാനിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിൽ പ്രതിഷേധിച്ചും വാണിമേൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.

2026-27 സാമ്പത്തിക വർഷത്തെ കേരള സർക്കാർ ബജറ്റിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് കെട്ടിട നിർമ്മാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് പ്രസിഡന്റ് സോഷ്യൽ മീഡിയ പോസ്റ്റ് നടത്തിയത്.

നാദാപുരം എംഎൽഎ കെ.എം. അഭിജിത്തിന്റെ ഇടപെടൽ മൂലമാണ് മുൻ സർക്കാർ അനുവദിച്ച ഫണ്ട് നഷ്ടപ്പെട്ടതെന്ന രീതിയിലായിരുന്നു പ്രചാരണം. ഇത് വസ്തുതാ വിരുദ്ധവും എംഎൽഎയെ ജനങ്ങൾക്കിടയിൽ അധിക്ഷേപിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ നോട്ടീസ് നൽകി.

എന്നാൽ നോട്ടീസ് ചർച്ചയ്ക്ക് എടുക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങൾ വാക്കൗട്ട് നടത്തി.വിലങ്ങാട് ഉരുൾപൊട്ടൽ ദുരിതബാധിത മേഖലയായ സ്ഥലത്ത് പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ടുവന്ന് സൂക്ഷിക്കുന്നതിലും കോൺഗ്രസ് പ്രതിഷേധിച്ചു. ഇത് പരിസ്ഥിതിക്കും ജനജീവിതത്തിനും ദോഷകരമാണെന്ന് നേതാക്കൾ പറഞ്ഞു.

പഞ്ചായത്ത് ഓഫീസ് മാർച്ച് ഡിസി അംഗം പി.എ. ആന്റണി ഉദ്ഘാടനം ചെയ്തു. എൻ.കെ. മുത്തലിബ് അധ്യക്ഷത വഹിച്ചു.

ഷെബി സെബാസ്റ്റ്യൻ, നങ്ങാണ്ടി സുലൈമാൻ, ഹരിദാസൻ എം.ടി, പി.എസ്. ശശി, യു.പി. ജയേഷ് കുമാർ, കെ.പി. മൊയ്തു ഹാജി, വിജയൻ കെ.പി, എം.കെ. ശോഭ, കെ.പി. അബ്ദുള്ള, സാബു ആലപ്പാട്ട്, അഡ്വ. സുരേഷ് ബാബു, ഡോൺ തോമസ്, ഫിറോസ് ചള്ളയിൽ, രവീന്ദ്രൻ വയലിൽ, രാജൻ കമ്പിളിപ്പാറ എന്നിവർ പ്രസംഗിച്ചു.

ജനപ്രതിനിധികളെ അപമാനിക്കുന്ന നടപടികളിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പിന്തിരിയണമെന്നും വിലങ്ങാട് മാലിന്യം സൂക്ഷിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374443/vanimel-congress-march-panchayat-office-protest)