---
title: "എം.എൽ.എ അഭിജിത്തിന്റെ പുതിയ ഓഫീസ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും; ഉദ്ഘടാനം രമേശ് ചെന്നിത്തല"
english_title: "Abhijith MLA New Camp Office Nadapuram Inauguration By Ramesh Chennithala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374464/abhijith-mla-new-camp-office-nadapuram-inauguration"
published_at: "2026-07-25T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6439b1192ca_abhijith-mla-new-camp-office-nadapuram-inauguration.jpg"
keywords: ["Latest News", "Nadapuram", "Abhijith MLA", "Ramesh Chennithala", "Camp Office"]
---

# എം.എൽ.എ അഭിജിത്തിന്റെ പുതിയ ഓഫീസ് തിങ്കളാഴ്ച പ്രവർത്തനമാരംഭിക്കും; ഉദ്ഘടാനം രമേശ് ചെന്നിത്തല

> **Lead Summary:** **നാദാപുരം:[ **നാദാപുരം നിയോജക മണ്ഡലം എം.എൽ.എ അഭിജിത്തിന്റെ പുതിയ ക്യാമ്പ് ഓഫീസ് ജൂലൈ 27 തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. കല്ലാച്ചി-വളയം റോഡിൽ ഓത്തിയിൽ ഓഡിറ്റോറിയത്തിന് സമീപമാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കേരളത്തിന്റെ ആഭ്യന്തരവകുപ്പ് രമേശ് ചെന്നിത്തല നിർവ്വഹിക്കും.

## Article Content

**നാദാപുരം:[ **നാദാപുരം നിയോജക മണ്ഡലം എം.എൽ.എ അഭിജിത്തിന്റെ പുതിയ ക്യാമ്പ് ഓഫീസ് ജൂലൈ 27 തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. കല്ലാച്ചി-വളയം റോഡിൽ ഓത്തിയിൽ ഓഡിറ്റോറിയത്തിന് സമീപമാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്. വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കേരളത്തിന്റെ ആഭ്യന്തരവകുപ്പ് രമേശ് ചെന്നിത്തല നിർവ്വഹിക്കും.

നാദാപുരം മേഖലയിലെ ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് കൈകാര്യം ചെയ്യുന്നതിനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ ക്യാമ്പ് ഓഫീസ് ഒരുക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

നിയോജക മണ്ഡലത്തിലെ പൊതുജനങ്ങൾക്കും വിവിധ സംഘടനാ പ്രവർത്തകർക്കും പരിപാടിയിൽ പങ്കെടുക്കുന്നതിന് സംഘാടകർ ക്ഷണിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374464/abhijith-mla-new-camp-office-nadapuram-inauguration)