---
title: "ഇനി സൂപ്പർ ആവും; അരൂർ മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോറായി ഉയർത്തുന്നു"
english_title: "Aroor Super Maveli Store Inauguration By Minister Anoop Jacob"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374475/aroor-super-maveli-store-inauguration-anoop-jacob"
published_at: "2026-07-25T10:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6441780c166_aroor-super-maveli-store-inauguration-anoop-jacob.jpg"
keywords: ["Latest News", "Aroor", "Maveli Store", "Anoop Jacob", "Supplyco"]
---

# ഇനി സൂപ്പർ ആവും; അരൂർ മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോറായി ഉയർത്തുന്നു

> **Lead Summary:** **അരൂർ:[ **വർഷങ്ങളായി അരൂരിൽ പ്രവർത്തിച്ചുവരുന്ന മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോറായി ഉയർന്നുവരുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 31-ന് നടക്കും. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. പാറക്കൽ അബ്ദുല്ല എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

## Article Content

**അരൂർ:[ **വർഷങ്ങളായി അരൂരിൽ പ്രവർത്തിച്ചുവരുന്ന മാവേലി സ്റ്റോർ സൂപ്പർ മാവേലി സ്റ്റോറായി ഉയർന്നുവരുന്നു. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂലൈ 31-ന് നടക്കും. ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. പാറക്കൽ അബ്ദുല്ല എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ഇതിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ചെയർമാനായും എം.എ. മുനീർ കൺവീനറായും ഉള്ള സ്വാഗതസംഘമാണ് രൂപീകരിച്ചത്.

രൂപീകരണ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. രാജൻ, പി.എം. നാണു, പി. സുനിത, സപ്ലൈകോ വടകര ഏരിയ അസിസ്റ്റന്റ് മാനേജർ സീമ, കെ. സജീവൽ, എ.പി. മുനീർ, ചെത്തിൽ കുമാരൻ, സി.പി. നിധീഷ്, കോറോത്ത് ശ്രീധരൻ, കളത്തിൽ ബാബു, ടി.കെ. രാജൻ, പി.കെ. കണാരൻ, കെ.ടി. സുനി, ടി.കെ. രാഘവൻ, യൂസഫ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374475/aroor-super-maveli-store-inauguration-anoop-jacob)