---
title: "കൂൾബാറിൽ പുകയില വിൽപ്പന; നാദാപുരത്തും കല്ലാച്ചിയിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന"
english_title: "Health Department Raid Nadapuram Kallachi Coolbars Tobacco Sale"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374483/health-department-raid-nadapuram-kallachi-tobacco-sale"
published_at: "2026-07-25T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6447e3d152c_health-department-raid-nadapuram-kallachi-tobacco-sale.jpg"
keywords: ["Latest News", "Nadapuram", "Health Department", "Tobacco", "Raid"]
---

# കൂൾബാറിൽ പുകയില വിൽപ്പന; നാദാപുരത്തും കല്ലാച്ചിയിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

> **Lead Summary:** **നാദാപുരം: [ **നാദാപുരം, കല്ലാച്ചി ടൗണുകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തി. താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടും ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസറുമായ ഡോ. രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

## Article Content

**നാദാപുരം: [ **നാദാപുരം, കല്ലാച്ചി ടൗണുകളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കർശന പരിശോധന നടത്തി. താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ടും ലോക്കൽ പബ്ലിക് ഹെൽത്ത് ഓഫീസറുമായ ഡോ. രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനയിൽ നിരവധി കൂൾബാറുകളും ചെറിയ കടകളും കേന്ദ്രീകരിച്ച് പുകയില ഉൽപ്പന്നങ്ങളുടെ വ്യാപകമായ വിൽപ്പന നടക്കുന്നതായി കണ്ടെത്തി. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കേന്ദ്ര പുകയില നിരോധന നിയമമായ  പ്രകാരം കർശനമായ നടപടികൾ സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫിസർ അറിയിച്ചു.

ലൈസൻസ് റദ്ദാക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പരിശോധനയുടെ ഭാഗമായി വേണ്ടത്ര ശുചിത്വം പാലിക്കാത്ത ഭക്ഷണശാലകൾക്കും കടകൾക്കും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നോട്ടീസ് നൽകി.

നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ അടപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ എ.ടി. മൊയ്തി, ജെ.എച്ച്.ഐ. നിജിത്ത് കെ.പി. എന്നിവരും പരിശോധനാ സംഘത്തിൽ അംഗങ്ങളായിരുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇത്തരം പരിശോധനകൾ തുടർന്നും നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374483/health-department-raid-nadapuram-kallachi-tobacco-sale)