---
title: "നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ നിയമനം; അഭിമുഖം 27-ന്"
english_title: "Nadapuram Taluk Hospital Job Vacancy Nursing Officer Security Interview"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374489/nadapuram-taluk-hospital-job-vacancy-interview-july-27"
published_at: "2026-07-25T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a644d905c5dc_nadapuram-taluk-hospital-job-vacancy-interview-july-27.jpg"
keywords: ["Latest News", "Nadapuram", "Hospital Jobs", "Nursing Officer", "Recruitment"]
---

# നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിൽ നിയമനം; അഭിമുഖം 27-ന്

> **Lead Summary:** **നാദാപുരം:[ **[ ] നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതായി അധികൃതർ അറിയിച്ചു. വനിതാ സെക്യൂരിറ്റി, നഴ്സിങ് ഓഫീസർ എന്നീ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ആശുപത്രിയിലെ രോഗീ പരിചരണവും സുരക്ഷാ സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ.

## Article Content

**നാദാപുരം:[ **[ ] നാദാപുരം താലൂക്ക് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതന/കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതായി അധികൃതർ അറിയിച്ചു. വനിതാ സെക്യൂരിറ്റി, നഴ്സിങ് ഓഫീസർ എന്നീ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.ആശുപത്രിയിലെ രോഗീ പരിചരണവും സുരക്ഷാ സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ.

യോഗ്യതയുള്ളതും താൽപര്യമുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അവസരം. ജൂലൈ 27 ഞായറാഴ്ച രാവിലെ 10.30-ന് നാദാപുരം താലൂക്ക് ആശുപത്രിയിലാണ് അഭിമുഖം നടക്കുക. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും, തിരിച്ചറിയൽ രേഖ എന്നിവ സഹിതം നേരിട്ട് ഹാജരാകേണ്ടതാണ്.

നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനും നിർബന്ധമാണ്. വനിതാ സെക്യൂരിറ്റി തസ്തികയിലേക്ക് 10-ാം ക്ലാസ് യോഗ്യതയും മുൻപരിചയവും അഭികാമ്യമാണ്.

കൂടുതൽ വിവരങ്ങൾക്കും വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾക്കും 0496 2552480 എന്ന ഫോൺ നമ്പറിൽ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374489/nadapuram-taluk-hospital-job-vacancy-interview-july-27)