---
title: "കരുത്ത് നേടും; നാദാപുരത്ത് 3000 പേരെ പി.കെ.എസിൽ അംഗങ്ങളാക്കും"
english_title: "Nadapuram PKS 3000 New Members Area Convention C M Babu"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374631/nadapuram-pks-3000-new-members-area-convention"
published_at: "2026-07-25T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64d82206be9_nadapuram-pks-3000-new-members-area-convention.jpg"
keywords: ["PKS", "Nadapuram", "Area Convention", "C M Babu", "K Chandrasekharan", "Membership Drive"]
---

# കരുത്ത് നേടും; നാദാപുരത്ത് 3000 പേരെ പി.കെ.എസിൽ അംഗങ്ങളാക്കും

> **Lead Summary:** നാദാപുരം : മൂവായിരം പേരെ നാദാപുരം ഏരിയായിൽ നിന്ന് പികെഎസ് അംഗങ്ങളാക്കുന്നതിന് ഏരിയാ കൺവെൻഷൻ തീരുമാനിച്ചു. പികെഎസ് നാദാപുരം ഏരിയാ കൺവെൻഷൻ ജില്ലാപ്രസിഡൻ്റ് സിഎം ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം : മൂവായിരം പേരെ നാദാപുരം ഏരിയായിൽ നിന്ന് പികെഎസ് അംഗങ്ങളാക്കുന്നതിന് ഏരിയാ കൺവെൻഷൻ തീരുമാനിച്ചു. പികെഎസ് നാദാപുരം ഏരിയാ കൺവെൻഷൻ ജില്ലാപ്രസിഡൻ്റ് സിഎം ബാബു ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡൻ്റ് കെ. ചന്ദ്രശേഖരൻ അധ്യക്ഷനായി. എൽഎസ്എസ് - എൻഎംഎംഎസ് - എസ്എസ്എൽസി- പ്ലസ്ടൂ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.

കെഎസ്കെടിയു ഏരിയാ സെക്രട്ടറി  കെകെ ദിനേശൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ സുബിന പ്രദീപ്,പി.കെ.എസ് സംസ്ഥാന കമ്മറ്റി അംഗം ഷാജി തച്ചയിൽ, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.എൻ രാജൻ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി കെ.പി. മോഹൻദാസ് സ്വാഗതവും .വി.കെ ശശി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374631/nadapuram-pks-3000-new-members-area-convention)