---
title: "'സ്നേഹത്തിന്റെ കൈത്താങ്ങ്....'; ക്യാൻസർ ബാധിത വിദ്യാർത്ഥിക്ക് 1.64 ലക്ഷം: വാണിമൽ കുടുംബശ്രീയുടെ മാതൃകാ പ്രവർത്തനം"
english_title: "Vanimel CDS Fund Cancer Patient Student Abhinav Family Support"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374642/vanimel-cds-fund-cancer-patient-abhinav-family-support"
published_at: "2026-07-25T22:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a64e7f9acfd5_vanimel-cds-fund-cancer-patient-abhinav-family-support.jpg"
keywords: ["Vanimel Grama Panchayat", "Kudumbashree", "CDS", "Cancer Patient", "Abhinav", "Fund Collection", "T Pradeep Kumar"]
---

# 'സ്നേഹത്തിന്റെ കൈത്താങ്ങ്....'; ക്യാൻസർ ബാധിത വിദ്യാർത്ഥിക്ക് 1.64 ലക്ഷം: വാണിമൽ കുടുംബശ്രീയുടെ മാതൃകാ പ്രവർത്തനം

> **Lead Summary:** വാണിമൽ: ക്യാൻസർ രോഗത്തിന് ചികിത്സയിലുള്ള പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് ടി.എസ്സിന്റെ ചികിത്സയ്ക്കായി കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ച 1,64,580 രൂപയുടെ ചെക്ക് കൈമാറി. വാണിമൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മാതൃകാ പ്രവർത്തനമാണ് നടത്തിയത്.

## Article Content

വാണിമൽ: ക്യാൻസർ രോഗത്തിന് ചികിത്സയിലുള്ള പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് ടി.എസ്സിന്റെ ചികിത്സയ്ക്കായി കുടുംബശ്രീ അംഗങ്ങൾ സമാഹരിച്ച 1,64,580 രൂപയുടെ ചെക്ക് കൈമാറി. വാണിമൽ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മാതൃകാ പ്രവർത്തനമാണ് നടത്തിയത്.

വിലങ്ങാട് തൈപറമ്പിൽ സുഭാഷിന്റെ മകനാണ് അഭിനവ്. പഞ്ചായത്ത് ഓഫീസിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ടി. പ്രദീപ് കുമാർ ചെക്ക് കുട്ടിയുടെ പിതാവ് സുഭാഷിന് കൈമാറി.ഗ്രാമപഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നും അംഗങ്ങളിൽ നിന്നുമാണ് ധനസഹായം സമാഹരിച്ചത്.

മനുഷ്യത്വത്തിന്റെയും സഹകരണത്തിന്റെയും ഉത്തമ മാതൃകയാണ് ഇതെന്നും ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിൽ കൂടുതൽ വ്യാപിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.ചടങ്ങിൽ വൈസ് പ്രസിഡന്റ് മുർഷിന എൻ.കെ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ, സി.ഡി.എസ് ചെയർപേഴ്സൺ ഓമന സി, പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിനോദൻ, അസിസ്റ്റന്റ് സെക്രട്ടറി ഗിരീശൻ എൻ, അക്കൗണ്ടന്റ് സിനിഷ കെ എന്നിവർ പങ്കെടുത്തു.അഭിനവിന്റെ ചികിത്സയ്ക്ക് എല്ലാവിധ പിന്തുണയും പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും നേതാക്കൾ ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374642/vanimel-cds-fund-cancer-patient-abhinav-family-support)