---
title: "ഡൽഹി മാർച്ച്; സമരസജ്ജരാക്കി സിപിഐ നാദാപുരം മണ്ഡലം സംഘടനാ ക്യാമ്പ്"
english_title: "CPI Nadapuram Organizing Camp Delhi March September 1 Protest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374766/cpi-nadapuram-organizing-camp-delhi-march-september-1"
published_at: "2026-07-26T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a661c4b70cae_cpi-nadapuram-organizing-camp-delhi-march-september-1.jpg"
keywords: ["CPI", "Nadapuram", "Delhi March", "Protest", "Kerala Politics", "TK Rajan"]
---

# ഡൽഹി മാർച്ച്; സമരസജ്ജരാക്കി സിപിഐ നാദാപുരം മണ്ഡലം സംഘടനാ ക്യാമ്പ്

> **Lead Summary:** > നാദാപുരം: "ബദലാവ് സരൂരി ഹേ" (മാറ്റം അനിവാര്യം) എന്ന മുദ്രാവാക്യമുയർത്തി സെപ്തംബർ 01 ന് സി പി ഐ നേതൃത്വത്തിൽ നടക്കുന്ന ഡൽഹി മാർച്ച് ഉൾപ്പടെയുള്ള ക്യാമ്പയിനുകൾ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റി സംഘടനാ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

> നാദാപുരം: "ബദലാവ് സരൂരി ഹേ" (മാറ്റം അനിവാര്യം) എന്ന മുദ്രാവാക്യമുയർത്തി സെപ്തംബർ 01 ന് സി പി ഐ നേതൃത്വത്തിൽ നടക്കുന്ന ഡൽഹി മാർച്ച് ഉൾപ്പടെയുള്ള ക്യാമ്പയിനുകൾ വിജയിപ്പിക്കുന്നതിൻ്റെ ഭാഗമായി സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റി സംഘടനാ ക്യാമ്പ് സംഘടിപ്പിച്ചു.

നാദാപുരം മാപ്പിള കലാ അക്കാദമി ഹാളിൽ നടന്ന ക്യാമ്പ് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി സുരേന്ദ്രൻ മാസ്റ്റർ ക്യാമ്പ് ലീഡറായിരുന്നു. സിപിഐ ജില്ലാ എക്സി:അംഗം സ: അജയ് ആവള, ജില്ലാ കൗൺസിൽ അംഗം കെ പി പവിത്രൻ എന്നിവർ ക്ലാസ് നയിച്ചു.

മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ടി സുഗതൻ, സി കെ ബാലൻ, ഷീമ വള്ളിൽ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374766/cpi-nadapuram-organizing-camp-delhi-march-september-1)