---
title: "ഇരുട്ടിൽ നിർത്തി പരീക്ഷിക്കണ്ട....! നാദാപുരത്ത് പവർക്കട്ടിനെതിരെ തെരുവിൽ കത്തിപ്പടർന്ന് മെഴുകുതിരി പ്രതിഷേധം"
english_title: "Nadapuram CPI Protest Against Power Cut Candle Light March Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374771/nadapuram-cpi-candle-light-protest-against-power-cut"
published_at: "2026-07-26T21:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66296fa0cde_nadapuram-cpi-candle-light-protest-against-power-cut.jpg"
keywords: ["Nadapuram", "CPI", "Power Cut", "Protest", "Kerala Electricity", "M Mehboob"]
---

# ഇരുട്ടിൽ നിർത്തി പരീക്ഷിക്കണ്ട....! നാദാപുരത്ത് പവർക്കട്ടിനെതിരെ തെരുവിൽ കത്തിപ്പടർന്ന് മെഴുകുതിരി പ്രതിഷേധം

> **Lead Summary:** **നാദാപുരം: **സംസ്ഥാനത്ത് പ്രഖ്യാപിച്ച പവർക്കട്ടിനെതിരെ നാദാപുരം ഏരിയയിൽ സി.പി.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. നാദാപുരം ഏരിയയിലെ വിവിധ ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും മെഴുകുതിരി തെളിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു.

## Article Content

**നാദാപുരം: **സംസ്ഥാനത്ത് പ്രഖ്യാപിച്ച പവർക്കട്ടിനെതിരെ നാദാപുരം ഏരിയയിൽ സി.പി.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. നാദാപുരം ഏരിയയിലെ വിവിധ ബ്രാഞ്ച്, ലോക്കൽ കേന്ദ്രങ്ങളിൽ നൂറുകണക്കിന് പ്രവർത്തകരും നാട്ടുകാരും മെഴുകുതിരി തെളിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു.

വേനൽക്കാലത്ത് പോലും രൂക്ഷമായ ലോഡ് ഷെഡിംഗും അനിയന്ത്രിതമായ പവർക്കട്ടും ജനജീവിതത്തെ ദുരിതത്തിലാക്കിയ സാഹചര്യത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിദ്യാർഥികളുടെ പഠനം, ചെറുകിട വ്യാപാരികൾ, കർഷകർ, ഗാർഹിക ആവശ്യങ്ങൾ എന്നിവയെ സാരമായി ബാധിക്കുന്ന വൈദ്യുതി മുടക്കിനെതിരെ ശക്തമായ സമരം തുടരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.

അരൂർ കേന്ദ്രത്തിൽ നടന്ന പ്രതിഷേധ പരിപാടി ശ്രദ്ധേയമായി. സി.പി.ഐ ജില്ലാ സെക്രട്ടറി എം. മെഹബൂബ്, സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പി. ചാത്തു, ഏരിയ സെക്രട്ടറി എം. മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, ഏരിയ കമ്മിറ്റി അംഗം ടി. അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

വൈദ്യുതി മന്ത്രി ഉടൻ ഇടപെട്ട് ലോഡ് ഷെഡിംഗ് പിൻവലിക്കണമെന്നും സാധാരണക്കാർക്ക് മേൽ അധിക സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജനവിരുദ്ധ നയങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374771/nadapuram-cpi-candle-light-protest-against-power-cut)