---
title: "സൗദിയിൽ മരിച്ച വളയം സ്വദേശി യുവാവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Body of Subhash from Nadapuram Valayam Who Died in Saudi Arabia to Reach Kozhikode Today"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374801/saudi-death-subhash-nadapuram-valayam-body-reaches-today"
published_at: "2026-07-27T08:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66cb8d7ff7c_saudi-death-subhash-nadapuram-valayam-body-reaches-today.jpg"
keywords: ["Saudi Death", "Nadapuram Native", "Valayam", "Kozhikode Airport"]
---

# സൗദിയിൽ മരിച്ച വളയം സ്വദേശി യുവാവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** നാദാപുരം : സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച വളയം സ്വദേശി യുവാവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

## Article Content

നാദാപുരം : സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച വളയം സ്വദേശി യുവാവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

വളയം ജിഷ്‌ണു പ്രണോയ് നഗറിലെ ഏകരം പറമ്പത്ത് സുഭാഷ് (43) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂൺ 26 നാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്തെ ബാത്ത് റൂമിൽ കുഴഞ്ഞുവീണ് മരിച്ചത്.

സൗദിയിലെ നിയമ നടപടി കാരണം മൃതദ്ദേഹം നാട്ടിൽ എത്തിക്കുന്നത് വൈകുകയായിരുന്നു.

ഇന്ന് പകൽ രണ്ട് മണിയോടെ കോഴിക്കോട് വിമാനതാവളത്തിൽ എത്തിക്കുന്ന മൃതദ്ദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിക്കും. നാട്ടിൽ കാർപ്പൻ്റെർ ജോലി ചെയ്ത സുഭാഷ് ഒരു വർഷം മുമ്പാണ് ഗൾഫിലേക്ക് പോയത്.

ഭാര്യ : അഭില ദാസ് ( വയനാട്) മക്കൾ : ഇശാനി സുഭാഷ്, ധ്വനി സുഭാഷ് (വിദ്യാർത്ഥിനികൾ)

അച്ഛൻ : ചാത്തു. അമ്മ : ജാനു. സഹോദരങ്ങൾ: അഭിലാഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374801/saudi-death-subhash-nadapuram-valayam-body-reaches-today)