---
title: "പുത്തൻ കെട്ടിടത്തിലേക്ക്; കെ.എം. അഭിജിത്ത് എം.എൽ.എയുടെ ഓഫീസ് ഇന്ന് നാടിന് സമർപ്പിക്കും "
english_title: "Nadapuram MLA Abhijith New Camp Office Inauguration By Ramesh Chennithala-new"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374809/nadapuram-mla-abhijith-new-office-inauguration-new"
published_at: "2026-07-27T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66d6c02c3e0_abhijith-mla-new-camp-office-nadapuram-inauguration.jpg"
keywords: ["Nadapuram MLA", "Abhijith Office", "Ramesh Chennithala", "Kerala Congress"]
---

# പുത്തൻ കെട്ടിടത്തിലേക്ക്; കെ.എം. അഭിജിത്ത് എം.എൽ.എയുടെ ഓഫീസ് ഇന്ന് നാടിന് സമർപ്പിക്കും 

> **Lead Summary:** **നാദാപുരം: [**നാദാപുരം നിയോജക മണ്ഡലം എം.എൽ.എ അഭിജിത്തിന്റെ പുതിയ പുതിയ ഓഫീസ് ഇന്ന് നാടിന് സമർപ്പിക്കും. കല്ലാച്ചി-വളയം റോഡിൽ ഓത്തിയിൽ ഓഡിറ്റോറിയത്തിന് സമീപമാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

## Article Content

**നാദാപുരം: [**നാദാപുരം നിയോജക മണ്ഡലം എം.എൽ.എ അഭിജിത്തിന്റെ പുതിയ പുതിയ ഓഫീസ് ഇന്ന് നാടിന് സമർപ്പിക്കും. കല്ലാച്ചി-വളയം റോഡിൽ ഓത്തിയിൽ ഓഡിറ്റോറിയത്തിന് സമീപമാണ് പുതിയ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങ് കേരളത്തിന്റെ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. നാദാപുരം മേഖലയിലെ ജനങ്ങളുടെ പരാതികളും ആവശ്യങ്ങളും നേരിട്ട് കൈകാര്യം ചെയ്യുന്നതിനും വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായാണ് പുതിയ ക്യാമ്പ് ഓഫീസ് ഒരുക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനാ പ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന അംഗങ്ങൾ എന്നിവർ പങ്കെടുക്കും.

ചടങ്ങിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുഖ്യാതിഥിയാകും.മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. അഡ്വ. കെ. പ്രവീൺകുമാർ എം.എൽ.എ, പാറക്കൽ അബ്ദുള്ള, പി.കെ. ഫിറോസ് എം.എൽ.എ, വി.ടി. സൂരജ് എം.എൽ.എ, ടി.ടി. ഇസ്മായിൽ, പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ അതിഥികളായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374809/nadapuram-mla-abhijith-new-office-inauguration-new)