---
title: "തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണം: സി.ഐ.ടി.യു. നാദാപുരം ഏരിയാ കൺവൻഷൻ"
english_title: "Nadapuram CITU Convention Demand Wage Revision Commercial Workers Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374849/nadapuram-citu-convention-wage-revision-demand"
published_at: "2026-07-27T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66efc776d3b_nadapuram-citu-convention-wage-revision-demand.jpg"
keywords: ["Nadapuram CITU", "Commercial Workers", "Wage Revision", "Kerala Labour News"]
---

# തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണം: സി.ഐ.ടി.യു. നാദാപുരം ഏരിയാ കൺവൻഷൻ

> **Lead Summary:** **നാദാപുരം: [** വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം ഉടൻ പുതുക്കി നിശ്ചയിക്കണമെന്ന് കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) നാദാപുരം ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. കല്ലാച്ചിയിൽ നടന്ന കൺവൻഷൻ യൂണിയൻ കോഴിക്കോട് ജില്ലാ ട്രഷറർ ശശികുമാർ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [** വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം ഉടൻ പുതുക്കി നിശ്ചയിക്കണമെന്ന് കമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു.) നാദാപുരം ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. കല്ലാച്ചിയിൽ നടന്ന കൺവൻഷൻ യൂണിയൻ കോഴിക്കോട് ജില്ലാ ട്രഷറർ ശശികുമാർ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

പി. നാണു അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.കെ. സുജല, പി.വി. നാണു തുടങ്ങിയവർ സംസാരിച്ചു. വി.കെ. അശോകൻ സ്വാഗതം പറഞ്ഞ ചടങ്ങിന് എം. റീന നന്ദി രേഖപ്പെടുത്തി.

ഭാരവാഹികൾ: പി. നാണു (പ്രസിഡന്റ്), പി.വി. നാണു (വൈസ് പ്രസിഡന്റ്), വി.കെ. അശോകൻ (സെക്രട്ടറി), കെ.കെ. സുജല, പി. സുനിത (ജോയിന്റ് സെക്രട്ടറിമാർ), പി.കെ. കണാരൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374849/nadapuram-citu-convention-wage-revision-demand)