---
title: "നാദാപുരത്ത് എ.കെ.ജി.എസ് കളരി ഏഴാം വാർഷികവും ലഹരി വിരുദ്ധ ക്യാമ്പും "
english_title: "AKGS Kalari Anniversary Nadapuram Anti Drug Campaign Kalari Performance"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374853/nadapuram-akgs-kalari-anniversary-anti-drug-campaign"
published_at: "2026-07-27T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f2be6227a_nadapuram-akgs-kalari-anniversary-anti-drug-campaign.jpg"
keywords: ["AKGS Kalari", "Nadapuram", "Anti Drug Campaign", "Kalari", "Kerala"]
---

# നാദാപുരത്ത് എ.കെ.ജി.എസ് കളരി ഏഴാം വാർഷികവും ലഹരി വിരുദ്ധ ക്യാമ്പും 

> **Lead Summary:** **നാദാപുരം:[ **എ.കെ.ജി.എസ് കളരിയുടെ ഏഴാം വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ലഹരിയുടെ വിപത്തുകളെയും പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് സബ് ഇൻസ്പെക്ടർ റഖീബ് മണിയൂർ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയും ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കുകയും ചെയ്തു. പുതുപ്പട്ടത്ത് നാസർ ഗുരുക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ **എ.കെ.ജി.എസ് കളരിയുടെ ഏഴാം വാർഷികാഘോഷത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. ലഹരിയുടെ വിപത്തുകളെയും പ്രതിരോധ മാർഗ്ഗങ്ങളെയും കുറിച്ച് സബ് ഇൻസ്പെക്ടർ റഖീബ് മണിയൂർ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയും ലഹരി വിരുദ്ധ ക്ലാസ്സ് നയിക്കുകയും ചെയ്തു. പുതുപ്പട്ടത്ത് നാസർ ഗുരുക്കൾ പരിപാടി ഉദ്ഘാടനം ചെയ്തു.

ഷാഫി റഹ്മാനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അസീസ് കെ.വി.സി സ്വാഗതം ആശംസിച്ച ചടങ്ങിന് സിദ്ധീഖ് എ.ടി.കെ. നന്ദി പറഞ്ഞു. വാർഷികാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ കലാപരിപാടികളും കളരി അഭ്യാസ പ്രകടനങ്ങളും അരങ്ങേറി. മേഖലയിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നാട്ടുകാരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374853/nadapuram-akgs-kalari-anniversary-anti-drug-campaign)