---
title: "കുറുവന്തേരി ശാഖ മുസ്‌ലിം ലീഗ് സ്മാരക സൗധങ്ങളുടെ ബ്രോഷർ പ്രകാശനം ചെയ്തു"
english_title: "Kuruvantheri Muslim League Memorial Buildings Fund Brochure Released"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374861/kuruvantheri-muslim-league-memorial-buildings-brochure-released"
published_at: "2026-07-27T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a66f91519a2c_kuruvantheri-muslim-league-memorial-buildings-brochure-released.jpg"
keywords: ["Kuruvantheri", "Muslim League", "Nadapuram", "PMSA Pookoya Thangal", "Arakka Aboobacker", "Memorial Building", "Fund Brochure"]
---

# കുറുവന്തേരി ശാഖ മുസ്‌ലിം ലീഗ് സ്മാരക സൗധങ്ങളുടെ ബ്രോഷർ പ്രകാശനം ചെയ്തു

> **Lead Summary:** **നാദാപുരം:[ **[ ]കുറുവന്തേരി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന പി.എം.എസ്.എ. പൂക്കോയ തങ്ങൾ സ്മാരക സൗധം (ചാലിൽ), അറക്ക അബുബക്കർ സ്മാരക സൗധം (കുറുവന്തേരി-കല്ലിക്കണ്ടി) എന്നിവയുടെ നിർമാണ ഫണ്ട് ശേഖരണ ബ്രോഷർ പ്രകാശനം ചെയ്തു.

## Article Content

**നാദാപുരം:[ **[ ]കുറുവന്തേരി ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന പി.എം.എസ്.എ. പൂക്കോയ തങ്ങൾ സ്മാരക സൗധം (ചാലിൽ), അറക്ക അബുബക്കർ സ്മാരക സൗധം (കുറുവന്തേരി-കല്ലിക്കണ്ടി) എന്നിവയുടെ നിർമാണ ഫണ്ട് ശേഖരണ ബ്രോഷർ പ്രകാശനം ചെയ്തു.

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ, പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് അറക്ക മൊയ്തുവിന് നൽകിയാണ് ബ്രോഷർ പ്രകാശനം നിർവഹിച്ചത്. ശാഖ പ്രസിഡന്റ് മൂസ്സ ഹാജി കയ്യാല ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് മുസ്‌ലിം ലീഗ് സെക്രട്ടറി ഒ.കെ. അഷ്റഫ് ഹാജി, ഷാർജ കെ.എം.സി.സി. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എ.ടി. അബുബക്കർ, ശാഖ ട്രഷറർ പി.കെ. മഹമൂദ് ഹാജി, നിർമാണ സമിതി ചെയർമാൻ ശൈഖ് ഹാജി, കൺവീനർ ഒമ്പാര അബ്‌ദുല്ല, പഞ്ചായത്ത് യൂത്ത് ലീഗ് നേതാവ് അസിസ് ഒമ്പാര എന്നിവർ പ്രസംഗിച്ചു.

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374861/kuruvantheri-muslim-league-memorial-buildings-brochure-released)