---
title: "വള്ളികൾ പടർന്നു കയറി; എടച്ചേരിയിൽ ട്രാൻസ്ഫോമർ അപകടാവസ്ഥയിൽ"
english_title: "Edacheri Electricity Transformer Bushes Road Danger KSEB Kozhikode"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/374874/edacheri-electricity-transformer-bushes-accident-danger"
published_at: "2026-07-27T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a67003c1db00_edacheri-electricity-transformer-bushes-accident-danger.jpg"
keywords: ["Edacheri KSEB", "Electricity Danger", "Kozhikode Road Safety", "Transformer Bushes"]
---

# വള്ളികൾ പടർന്നു കയറി; എടച്ചേരിയിൽ ട്രാൻസ്ഫോമർ അപകടാവസ്ഥയിൽ

> **Lead Summary:** **എടച്ചേരി: [**പുതിയങ്ങാടി-ഇരിങ്ങണ്ണൂർ റോഡിൽ കാക്കന്നൂർ ഫീഡറിലെ അനർട്ട് ട്രാൻസ്ഫോമറിന് താഴെ വള്ളിപ്പടർപ്പുകൾ പടർന്നുപിടിച്ച് ഫ്യൂസിൽ പിണഞ്ഞുകിടക്കുന്നത് വലിയ അപകടഭീഷണിയാകുന്നു. ട്രാൻസ്ഫോമറിലും സമീപ പ്രദേശങ്ങളിലുമായി കുറ്റിക്കാടുകൾ വളർന്ന് റോഡ് പോലും കയ്യടക്കിയിരിക്കുകയാണ്. ഇത് എപ്പോൾ വേണമെങ്കിലും വലിയൊരു അപകടത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

## Article Content

**എടച്ചേരി: [**പുതിയങ്ങാടി-ഇരിങ്ങണ്ണൂർ റോഡിൽ കാക്കന്നൂർ ഫീഡറിലെ അനർട്ട് ട്രാൻസ്ഫോമറിന് താഴെ വള്ളിപ്പടർപ്പുകൾ പടർന്നുപിടിച്ച് ഫ്യൂസിൽ പിണഞ്ഞുകിടക്കുന്നത് വലിയ അപകടഭീഷണിയാകുന്നു. ട്രാൻസ്ഫോമറിലും സമീപ പ്രദേശങ്ങളിലുമായി കുറ്റിക്കാടുകൾ വളർന്ന് റോഡ് പോലും കയ്യടക്കിയിരിക്കുകയാണ്. ഇത് എപ്പോൾ വേണമെങ്കിലും വലിയൊരു അപകടത്തിന് കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

ഇതിനുപുറമെ, ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിൽ നിരവധി വൈദ്യുത തൂണുകൾ റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലാണുള്ളത്. ഈ വൈദ്യുത കാവുകളും യാത്രാവേളകളിൽ വാഹനങ്ങൾക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

അപകടങ്ങൾ സംഭവിക്കുന്നതിന് മുൻപ് അടിയന്തരമായി വള്ളിപ്പടർപ്പുകൾ നീക്കം ചെയ്യാനും, റോഡിലേക്ക് തള്ളിനിൽക്കുന്ന ഇലക്ട്രിസിറ്റി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കാനും ബന്ധപ്പെട്ട എടച്ചേരി ഇലക്ട്രിസിറ്റി സെക്ഷൻ ഓഫിസ് അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/374874/edacheri-electricity-transformer-bushes-accident-danger)