---
title: "ഏകാധിപത്യത്തിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തത് സോഷ്യലിസ്റ്റുകൾ - പി.കെ. പ്രവീൺ എം.എൽ.എ"
english_title: "PK Praveen MLA Nadapuram RJD Socialists Fight Against Dictatorship Corruption"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375002/nadapuram-pk-praveen-mla-rjd-socialist-memorial-meet"
published_at: "2026-07-27T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a677cac06ac3_nadapuram-pk-praveen-mla-rjd-socialist-memorial-meet.jpg"
keywords: ["Nadapuram", "PK Praveen", "RJD", "Socialist", "Kunhiraman Master", "Democracy"]
---

# ഏകാധിപത്യത്തിനെതിരായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തത് സോഷ്യലിസ്റ്റുകൾ - പി.കെ. പ്രവീൺ എം.എൽ.എ

> **Lead Summary:** **നാദാപുരം: **ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെയുള്ള പോരാട്ടങ്ങൾക്ക് എപ്പോഴും നേതൃത്വം നൽകിയത് സോഷ്യലിസ്റ്റുകളും വിദ്യാർത്ഥി-യുവജന സമൂഹവുമാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു. നാദാപുരത്തെ സോഷ്യലിസ്റ്റ് നേതാവ് എം. കുഞ്ഞിരാമൻ മാസ്റ്ററുടെ 16-ാം ചരമവാർഷിക ദിനത്തിൽ ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**നാദാപുരം: **ഏകാധിപത്യത്തിനും അഴിമതിക്കുമെതിരെയുള്ള പോരാട്ടങ്ങൾക്ക് എപ്പോഴും നേതൃത്വം നൽകിയത് സോഷ്യലിസ്റ്റുകളും വിദ്യാർത്ഥി-യുവജന സമൂഹവുമാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. പ്രവീൺ എം.എൽ.എ പറഞ്ഞു. നാദാപുരത്തെ സോഷ്യലിസ്റ്റ് നേതാവ് എം. കുഞ്ഞിരാമൻ മാസ്റ്ററുടെ 16-ാം ചരമവാർഷിക ദിനത്തിൽ ആർ.ജെ.ഡി നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ മുന്നിൽ ഏത് ഭരണാധികാരിക്കും മുട്ട് മടക്കേണ്ടി വരുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഡൽഹി സമര വിജയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ രാജ്യത്ത് ജയപ്രകാശ് നാരായണൻ ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് നേതാക്കൾ ഏകാധിപത്യത്തിനും അഴിമതിക്കും എതിരെ ശക്തമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡത, ജനാധിപത്യം, മതേതരത്വം എന്നിവ കാത്തുസൂക്ഷിക്കാൻ സോഷ്യലിസ്റ്റ് ഐക്യം അനിവാര്യമാണെന്നും പി.കെ. പ്രവീൺ അഭിപ്രായപ്പെട്ടു.ആർ.ജെ.ഡി നാദാപുരം മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു.

ജില്ലാ ഭാരവാഹികളായ ഇ.കെ. സജിത്ത്കുമാർ, എം.കെ. മൊയ്തു, ജില്ലാ കമ്മിറ്റി അംഗം പി.എം. നാണു, മണ്ഡലം ഭാരവാഹികളായ കെ.വി. നാസർ, വി.കെ. പവിത്രൻ, എം. ബാലരാജ്, മഹിളാ ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത്, ആർ.വൈ.ജെ.ഡി മണ്ഡലം പ്രസിഡണ്ട് അമൽ കോമത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375002/nadapuram-pk-praveen-mla-rjd-socialist-memorial-meet)