---
title: "നാദാപുരത്തിന്റെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാനാണ് ജനങ്ങൾ കെ.എം. അഭിജിത്തിനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തത് -രമേശ് ചെന്നിത്തല"
english_title: "Ramesh Chennithala Nadapuram KM Abhijith MLA Office Inauguration UDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375005/ramesh-chennithala-nadapuram-km-abhijith-camp-office-inauguration"
published_at: "2026-07-27T21:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6785828b8fb_ramesh-chennithala-nadapuram-km-abhijith-camp-office-inauguration.jpg"
keywords: ["Nadapuram", "Ramesh Chennithala", "KM Abhijith", "MLA Office", "UDF", "Kerala"]
---

# നാദാപുരത്തിന്റെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാനാണ് ജനങ്ങൾ കെ.എം. അഭിജിത്തിനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തത് -രമേശ് ചെന്നിത്തല

> **Lead Summary:** നാദാപുരം: നാദാപുരത്തിന്റെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാനാണ് ജനങ്ങൾ കെ.എം. അഭിജിത്തിനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

## Article Content

നാദാപുരം: നാദാപുരത്തിന്റെ വികസന മുരടിപ്പിന് അന്ത്യം കുറിക്കാനാണ് ജനങ്ങൾ കെ.എം. അഭിജിത്തിനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാദാപുരത്ത് കെ.എം. അഭിജിത്ത് എം.എൽ.എയുടെ ക്യാമ്പ് ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനും ക്യാമ്പ് ഓഫീസ് കേന്ദ്രമായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നാദാപുരം മണ്ഡലം യു.ഡി.എഫ് ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം.എൽ.എമാരായ കെ.എം. അഭിജിത്ത്, അഡ്വ. കെ. പ്രവീൺ കുമാർ, പാറക്കൽ അബ്ദുള്ള, വി.ടി. സൂരജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, അഡ്വ. പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.സി. അബു, സി.കെ. സുബൈർ, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ അഹമ്മദ് പുന്നക്കൽ, വളപ്പിൽ കുഞ്ഞമ്മദ്, സഫീറ മൂന്നാംകുനി, ടി. പ്രദീപ്കുമാർ, യു.വി. ബിന്ദു, ടി.വി. ഗോപാലൻ എന്നിവർ സംസാരിച്ചു.

യു.ഡി.എഫ് മണ്ഡലം കൺവീനർ പി.കെ. ദാമു, പി.എം. ജോർജ്, കോരംകോട്ട് ജമാൽ, വി.എം. ചന്ദ്രൻ, ജോൺ പൂതക്കുഴി, കെ.പി. രാജൻ, എം.പി. ജാഫർ, ആവോലം രാധാകൃഷ്ണൻ, അഡ്വ. എ. സജീവൻ, പി.കെ. ഹബീബ്, ടി.കെ. ഖാലിദ്, വി.പി. കുഞ്ഞബ്ദുള്ള, അബ്ദുള്ള വയലോളി, നസീർ വളയം, വി.കെ. ചന്ദ്രൻ, മുഹ്‌സിൻ വളപ്പിൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375005/ramesh-chennithala-nadapuram-km-abhijith-camp-office-inauguration)