---
title: "നാടിന് കണ്ണീർമഴ;  സുഭാഷിൻ്റെ വേർപാട് ഉറ്റവർക്ക് വിങ്ങലായി "
english_title: "Nadapuram Subhash Saudi Arabia Death Body Brought Home Funeral Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375013/nadapuram-subhash-saudi-death-body-funeral-valayam"
published_at: "2026-07-27T23:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6797377136a_nadapuram-subhash-saudi-death-body-funeral-valayam.jpg"
keywords: ["Nadapuram", "Valayam", "Subhash", "Saudi Arabia", "Gulf Death", "Kozhikode"]
---

# നാടിന് കണ്ണീർമഴ;  സുഭാഷിൻ്റെ വേർപാട് ഉറ്റവർക്ക് വിങ്ങലായി 

> **Lead Summary:** **നാദാപുരം : **ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയായ യുവാവിൻ്റെ വേർപാട് ഉറ്റവരുടെ വിങ്ങൽ പൊട്ടിക്കരച്ചിലായപ്പോൾ നാടിന് കണ്ണീരായി. ജീവിത പ്രതീക്ഷയുമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണാണ് നാദാപുരം വളയം ജിഷ്‌ണു പ്രണോയ് നഗറിലെ ഏകരം പറമ്പത്ത് സുഭാഷ് മരിച്ചത്.

## Article Content

**നാദാപുരം : **ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയായ യുവാവിൻ്റെ വേർപാട് ഉറ്റവരുടെ വിങ്ങൽ പൊട്ടിക്കരച്ചിലായപ്പോൾ നാടിന് കണ്ണീരായി. ജീവിത പ്രതീക്ഷയുമായി സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ താമസ സ്ഥലത്ത് കുഴഞ്ഞ് വീണാണ് നാദാപുരം വളയം ജിഷ്‌ണു പ്രണോയ് നഗറിലെ ഏകരം പറമ്പത്ത് സുഭാഷ് മരിച്ചത്.

ഇക്കഴിഞ്ഞ ജൂൺ 26 നാണ് സൗദി അറേബ്യയിലെ താമസ സ്ഥലത്തെ ബാത്ത് റൂമിൽ കുഴഞ്ഞുവീണ് മരിച്ചത്. സൗദിയിലെ നിയമ നടപടി കാരണം മൃതദേഹം നാട്ടിൽ എത്തിക്കുന്നത് വൈകുകയായിരുന്നു.

ഇന്ന് പകൽ രണ്ട് മണിയോടെ കോഴിക്കോട് വിമാനതാവളത്തിൽ എത്തിച്ച മൃതദ്ദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്‌കരിച്ചു. നാട്ടിൽ കാർപ്പൻ്റെർ ജോലി ചെയ്ത സുഭാഷ് ഒരു വർഷം മുമ്പാണ് ഗൾഫിലേക്ക് പോയത്. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശിയായ സുഭാഷ് മൂന്ന് വർഷം മുമ്പാണ് വളയത്ത് വീട് വെച്ച് താമസം തുടങ്ങിയത്.

ഇന്ന് വൈകിട്ട് അഞ്ചര മണിയോടെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി എസ് പ്രീത തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു.

ഭാര്യ : അഭില ദാസ് ( വയനാട്) മക്കൾ : ഇശാനി സുഭാഷ്, ധ്വനി സുഭാഷ് (വിദ്യാർത്ഥിനികൾ)

അച്ഛൻ : ചാത്തു. അമ്മ : ജാനു. സഹോദരങ്ങൾ: അഭിലാഷ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375013/nadapuram-subhash-saudi-death-body-funeral-valayam)