---
title: "പുറമേരി പഞ്ചായത്തിൽ സ്‌കൂളുകൾക്കായി ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം "
english_title: "Purameri Panchayat Childrens Care Project First Aid Kit School Students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375048/purameri-panchayat-childrens-care-project-first-aid-kit"
published_at: "2026-07-28T09:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a682e074d7b2_purameri-panchayat-childrens-care-project-first-aid-kit.jpg"
keywords: ["Purameri Panchayat", "Childrens Care", "First Aid Kit", "School Health"]
---

# പുറമേരി പഞ്ചായത്തിൽ സ്‌കൂളുകൾക്കായി ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണം 

> **Lead Summary:** **പുറമേരി: [ **സ്‌കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണവും അടിയന്തര പ്രാഥമിക ചികിത്സയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ‘ചില്‍ഡ്രന്‍സ് കെയര്‍’ പദ്ധതിക്ക് പുറമേരി പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേക്കുമുള്ള ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണമാണ് ആരംഭിച്ചത്.

## Article Content

**പുറമേരി: [ **സ്‌കൂൾ കുട്ടികളുടെ ആരോഗ്യ സംരക്ഷണവും അടിയന്തര പ്രാഥമിക ചികിത്സയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ‘ചില്‍ഡ്രന്‍സ് കെയര്‍’ പദ്ധതിക്ക് പുറമേരി പഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ആദ്യഘട്ടമായി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലേക്കുമുള്ള ഫസ്റ്റ് എയ്ഡ് കിറ്റുകളുടെ വിതരണമാണ് ആരംഭിച്ചത്.

മദര്‍ ഹെല്‍ത്ത് കെയര്‍ കക്കട്ടില്‍ ആണ് ഈ മാതൃകാപരമായ പദ്ധതിക്ക് സ്പോൺസർഷിപ്പ് നൽകിയിരിക്കുന്നത്. കടത്തനാട് രാജാസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ പാറക്കൽ അബ്ദുള്ള എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സബീദ കേളോത്ത്, മഠത്തിൽ ഷംസു, എൻ.കെ. അലിമത്ത്, അജയൻ പുതിയോട്ടിൽ, സജീവൻ കൂവേരി, പി.എം. നാണു, കെ. അച്ചുതൻ, കെ. മുഹമ്മദ് സാലി, എൻ.കെ. രാജഗോപാലൻ, കെ.കെ. രമേശൻ, അസിസ്റ്റന്റ് സെക്രട്ടറി എൻ. മനോജൻ, ഡോ. മുബാറക്കലി, കെ.ടി. സയ്യിദ്, അധ്യാപകരായ ലളിതാംബിക, ഷൈനി തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375048/purameri-panchayat-childrens-care-project-first-aid-kit)