---
title: "പ്രവർത്തകർക്കൊപ്പം; എസ്.വൈ.എഫ് സാരഥി സഞ്ചാരത്തിന് പാലേരിയിൽ ഉജ്ജ്വല സ്വീകരണം"
english_title: "SYF Pravartakarkoppam Sarathi Sanchara Paleri Kozhikode Hashim Bafaqi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375061/syf-pravartakarkoppam-sarathi-sanchara-paleri-kozhiode"
published_at: "2026-07-28T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6836b0ddddd_syf-pravartakarkoppam-sarathi-sanchara-paleri-kozhiode.jpg"
keywords: ["SYF", "Pravartakarkoppam", "Sarathi Sanchara", "Paleri", "Sunni Yuvajana Sangham"]
---

# പ്രവർത്തകർക്കൊപ്പം; എസ്.വൈ.എഫ് സാരഥി സഞ്ചാരത്തിന് പാലേരിയിൽ ഉജ്ജ്വല സ്വീകരണം

> **Lead Summary:** **നാദാപുരം: [ **'പ്രവർത്തകർക്കൊപ്പം' എന്ന ശീർഷകത്തിൽ സുന്നി യുവജന ഫെഡറേഷന്റെ (എസ്.വൈ.എഫ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സാരഥി സഞ്ചാരത്തിന് കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ഊഷ്മള സ്വീകരണം നൽകി. പരിപാടിയുടെ ഉദ്ഘാടനം എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ നിർവഹിച്ചു.

## Article Content

**നാദാപുരം: [ **'പ്രവർത്തകർക്കൊപ്പം' എന്ന ശീർഷകത്തിൽ സുന്നി യുവജന ഫെഡറേഷന്റെ (എസ്.വൈ.എഫ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സാരഥി സഞ്ചാരത്തിന് കോഴിക്കോട് ജില്ലയിലെ പാലേരിയിൽ ഊഷ്മള സ്വീകരണം നൽകി. പരിപാടിയുടെ ഉദ്ഘാടനം എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങൾ നിർവഹിച്ചു.

പുതുതലമുറയെ ചേർത്തുപിടിച്ച് അവരെ നന്മയുടെ വഴിയിലേക്ക് നയിക്കാൻ യുവനേതാക്കൾ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി അശ്റഫ് ബാഖവി കാളികാവ് മുഖ്യപ്രഭാഷണം നിർവഹിച്ചു. തുടർന്ന് നടന്ന ഓപ്പൺ മൈക്ക് സെഷന് റശീദലി വഹബി എടക്കര നേതൃത്വം നൽകി. ചടങ്ങിൽ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് കരസ്ഥമാക്കിയ എസ്.വൈ.എഫ് ജില്ലാ സമിതി അംഗം അശ്റഫ് മുസ്ല്യാർ പൈങ്ങോട്ടായിയുടെ മകൻ ലുഖ്മാൻ ഹഖീമിനെ ചടങ്ങിൽ ആദരിച്ചു.

കേന്ദ്രസമിതി ചെയർമാൻ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ, സംസ്ഥാന ഭാരവാഹികളായ മുഹമ്മദ് കോയ തങ്ങൾ ജാതിയേരി, അമീൻ വഹബി ചുള്ളിയോട്, വി. താജുദ്ധീൻ മാസ്റ്റർ, ശൗക്കത്തലി തങ്ങൾ, കെ.യു. ഇസ്ഹാഖ് ഖാസിമി, ശംസുദ്ധീൻ വഹബി ചുങ്കത്തറ, മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര, ആശിഖ് ഫലാഹി തെരുവംപറമ്പ്, ആർ. ജഅഫർ മാസ്റ്റർ, മുജ്‌തബ ഫലാഹി, സിദ്ധീഖ് ബാഖവി, സലാഹുദ്ദീൻ ബാഖവി, യൂസുഫ് ഫലാഹി, ആമിർ ബാഖവി, ജഅഫർ വഹബി, സഈദ് ഫലാഹി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375061/syf-pravartakarkoppam-sarathi-sanchara-paleri-kozhiode)