---
title: "നടപടി വേണം; വയനാട് ചുരമില്ലാ പാത യാഥാർഥ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആർ.ജെ.ഡി"
english_title: "RJd Vanimel Demands Urgent Action For Wayanad Churamilla Road Kerala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375087/rjd-vanimel-demands-wayanad-churamilla-road"
published_at: "2026-07-28T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a684ae1181e1_rjd-vanimel-demands-wayanad-churamilla-road.jpg"
keywords: ["RJD", "Vanimel", "Wayanad Churamilla Road", "Kozhikode", "Kerala Politics"]
---

# നടപടി വേണം; വയനാട് ചുരമില്ലാ പാത യാഥാർഥ്യമാക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് ആർ.ജെ.ഡി

> **Lead Summary:** **വാണിമേൽ: [**വയനാട് ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിന് സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആർ.ജെ.ഡി വാണിമേൽ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പി.പി. ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.ജെ.ഡി മണ്ഡലം സെക്രട്ടറി വി.കെ. പവിത്രൻ, പി.പി. കൃഷ്ണൻ, മരുതേരി സുരേഷ്, വാഴയിൽ മൊയ്തുഹാജി, പി. സഞ്ജയ് ബാവ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**വാണിമേൽ: [**വയനാട് ചുരമില്ലാ പാത യാഥാർഥ്യമാക്കുന്നതിന് സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ആർ.ജെ.ഡി വാണിമേൽ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പി.പി. ചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആർ.ജെ.ഡി മണ്ഡലം സെക്രട്ടറി വി.കെ. പവിത്രൻ, പി.പി. കൃഷ്ണൻ, മരുതേരി സുരേഷ്, വാഴയിൽ മൊയ്തുഹാജി, പി. സഞ്ജയ് ബാവ തുടങ്ങിയവർ സംസാരിച്ചു.

വരുന്ന 30-ാം തീയതി വിലങ്ങാട് വെച്ച് മാതൃ മാസ്റ്റർ അനുസ്മരണവും, ആഗസ്ത് 9-ന് കോഴിക്കോട് വെച്ച് ക്വിറ്റിന്ത്യാ ദിന പരിപാടിയും സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. സംഘടനയുടെ പുതിയ വാണിമേൽ പഞ്ചായത്ത് ഭാരവാഹികളായി പി.പി. ചന്ദ്രൻ (പ്രസിഡന്റ്), കെ.എം. ഗോപാലൻ (വൈസ് പ്രസിഡന്റ്), പി. സഞ്ജയ് ബാവ (സെക്രട്ടറി), വാഴയിൽ മൊയ്‌തു ഹാജി (ഖജാൻജി) എന്നിവരെയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375087/rjd-vanimel-demands-wayanad-churamilla-road)