---
title: "അമിത് ഷായുടെ കോലം കത്തിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം"
english_title: "DYFI Nadapuram Protests Against Amit Shah, Burns Effigy in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375207/dyfi-nadapuram-protest-amit-shah-effigy-burnt-kallachi"
published_at: "2026-07-28T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68c94343b8f_dyfi-nadapuram-protest-amit-shah-effigy-burnt-kallachi.jpg"
keywords: ["DYFI", "Nadapuram", "Amit Shah", "Aishi Ghosh", "Protest"]
---

# അമിത് ഷായുടെ കോലം കത്തിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റി പ്രതിഷേധം

> **Lead Summary:** നാദാപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

നാദാപുരം: ഡൽഹിയിലെ സിപിഐഎം കേന്ദ്ര കമ്മിറ്റി ഓഫീസിൽ അതിക്രമിച്ച് കയറി എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

കല്ലാച്ചി പോസ്റ്റ് ഓഫീസിന് സമീപം നടന്ന പ്രതിഷേധ പ്രകടനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കോലം കത്തിച്ചു. ജനാധിപത്യ അവകാശങ്ങൾക്കും വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങൾക്കും നേരെയുള്ള കേന്ദ്ര സർക്കാരിന്റെ അടിച്ചമർത്തൽ നടപടികൾക്കെതിരെയാണ് പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു.

ഡൽഹിയിൽ സമാധാനപരമായി പ്രതിഷേധിച്ചവർക്ക് നേരെ പോലീസ് നടപടി സ്വീകരിച്ചതും എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതും ജനാധിപത്യ വിരുദ്ധമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നും അവർ മുന്നറിയിപ്പ് നൽകി.

പ്രതിഷേധ പ്രകടനത്തിന് ബ്ലോക്ക് സെക്രട്ടറി എ കെ ബിജിത്ത്, എൻ കെ മിഥുൻ, എം ശരത്ത്, പി പി ഷഹറാസ്, കെ കെ അസ്‌മി, ജിഷ്ണു പ്രസാദ്, കെ പ്രിജിൽ എന്നിവർ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പ്രതിഷേധത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375207/dyfi-nadapuram-protest-amit-shah-effigy-burnt-kallachi)