---
title: "വാണിമേൽ പഞ്ചായത്തിലെ  കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി പുന:സ്ഥാപിച്ച് കലക്ടർ "
english_title: "Kozhikode Collector Lifts Construction Ban in Vanimal Panchayat, Approves 29 Houses"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375210/vanimal-panchayat-construction-ban-lifted-29-houses-approved"
published_at: "2026-07-28T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a68d0c815508_vanimal-panchayat-construction-ban-lifted-29-houses-approved.jpg"
keywords: ["Vanimal Panchayat", "M S Madhavikutty", "Construction Permission", "Vilangad Landslide"]
---

# വാണിമേൽ പഞ്ചായത്തിലെ  കെട്ടിടങ്ങൾക്ക് നിർമ്മാണ അനുമതി പുന:സ്ഥാപിച്ച് കലക്ടർ 

> **Lead Summary:** വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിൽ ഏർപ്പെടുത്തിയിരുന്ന കെട്ടിട നിർമ്മാണ നിയന്ത്രണം ജില്ലാ കലക്ടർ പിൻവലിച്ചു.വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ 29 വീടുകൾക്കാണ് നിർമ്മാണ അനുമതി നൽകിയത്.

## Article Content

വിലങ്ങാട്: വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയിൽ ഏർപ്പെടുത്തിയിരുന്ന കെട്ടിട നിർമ്മാണ നിയന്ത്രണം ജില്ലാ കലക്ടർ പിൻവലിച്ചു.വാണിമേൽ പഞ്ചായത്തിലെ 9, 10, 11 വാർഡുകളിലെ 29 വീടുകൾക്കാണ് നിർമ്മാണ അനുമതി നൽകിയത്.

മാസങ്ങളായി കെട്ടിക്കിടന്ന അപേക്ഷകളിലാണ് ഇപ്പോൾ തീരുമാനമുണ്ടായത്. നിർമ്മാണ അനുമതി ലഭിക്കാത്തതിനാൽ ലൈഫ് പദ്ധതി ഗുണഭോക്താക്കൾ ഉൾപ്പെടെ നിരവധി പേർ വലിയ ദുരിതത്തിലായിരുന്നു.

ഏറെ മുറവിളികൾക്ക് ഒടുവിലാണ് കലക്ടറുടെ പ്രഖ്യാപനം ഉണ്ടായതെന്ന് വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ അറിയിച്ചു. നിർമ്മാണ നിരോധനം മൂലം വീട് നിർമ്മിക്കാനും അറ്റകുറ്റപ്പണികൾ നടത്താനും പോലും കഴിയാത്ത അവസ്ഥയായിരുന്നു നാട്ടുകാർക്ക്.

ഈ വിഷയം ഉയർത്തി ജൂലൈ 30ന് കലക്ടറുടെ ചേമ്പറിന് മുന്നിൽ ഗ്രാമപഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങൾ സത്യാഗ്രഹം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സത്യാഗ്രഹത്തിന് മുന്നോടിയായി അനുമതി ലഭിച്ചത് പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375210/vanimal-panchayat-construction-ban-lifted-29-houses-approved)