---
title: "ആരോഗ്യത്തിന് കരുത്തായി; പ്രണവം വനിതാ വേദിയുടെ സുംബാ ഡാൻസ് പരിശീലനത്തിന് തുടക്കം"
english_title: "Zum Zumba Dance Classes For Women Launched In Valayam By Pranavam Mahila Vedhi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375244/valayam-pranavam-mahila-vedhi-zumba-dance-classes-women-health"
published_at: "2026-07-29T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a697b3de611b_valayam-pranavam-mahila-vedhi-zumba-dance-classes-women-health.jpg"
keywords: ["Valayam", "Zumba Dance", "Women Health", "Pranavam Mahila Vedhi", "Kerala News"]
---

# ആരോഗ്യത്തിന് കരുത്തായി; പ്രണവം വനിതാ വേദിയുടെ സുംബാ ഡാൻസ് പരിശീലനത്തിന് തുടക്കം

> **Lead Summary:** **വളയം:[ **സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും സന്തോഷവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രണവം വനിതാ വേദിയുടെ നേതൃത്വത്തിൽ സുംബാ ഡാൻസ് പരിശീലന ക്ലാസിന് തുടക്കമായി.

## Article Content

**വളയം:[ **സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും സന്തോഷവും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ പ്രണവം വനിതാ വേദിയുടെ നേതൃത്വത്തിൽ സുംബാ ഡാൻസ് പരിശീലന ക്ലാസിന് തുടക്കമായി.

വളയം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ കെ. രുഗിഷ പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വേദി പ്രസിഡന്റ് റീന മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതാ വേദി സെക്രട്ടറി ലിജി ടി. സ്വാഗതം ആശംസിച്ചു സംസാരിച്ചു. സുംബാ ഡാൻസ് ടീച്ചർ മിനി ക്ലാസിന് നേതൃത്വം നൽകി.

പ്രണവം ക്ലബ്ബ് പ്രസിഡന്റ് നിതിൻ കൃഷ്ണ, ഗ്രന്ഥശാല സെക്രട്ടറി ജിജിത്ത് പി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിതാ വേദി വൈസ് പ്രസിഡന്റ് സിമി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. വിവിധ പ്രായത്തിലുള്ള 45-ഓളം ആളുകൾ സുംബാ ഡാൻസ് പരിശീലന പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375244/valayam-pranavam-mahila-vedhi-zumba-dance-classes-women-health)