---
title: "വികസനക്കുതിപ്പ്; മുതുവന - വല്ലൂർ താഴെ കുനി റോഡ് നാടിന് സമർപ്പിച്ചു"
english_title: "New Concrete Road Inaugurated In Thooneri Panchayat, Valapil Kunjahammed Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375251/thooneri-panchayat-new-concrete-road-muthuvana-valloor-inauguration"
published_at: "2026-07-29T09:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a697eaf06a3a_thooneri-panchayat-new-concrete-road-muthuvana-valloor-inauguration.jpg"
keywords: ["Thooneri Panchayat", "Road Inauguration", "Valapil Kunjahammed", "Kerala Local News", "Development"]
---

# വികസനക്കുതിപ്പ്; മുതുവന - വല്ലൂർ താഴെ കുനി റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** **തൂണേരി:[ **തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച മുതുവന - വല്ലൂർ താഴെ കുനി റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തൂണേരി:[ **തൂണേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ച മുതുവന - വല്ലൂർ താഴെ കുനി റോഡ് നാടിന് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ കെ.കെ. കുൽസു ടീച്ചർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ എ.പി., വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. സമീർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി.കെ. റംഷീന എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികളായ പി. രാമചന്ദ്രൻ മാസ്റ്റർ, രഞ്ജിഷ ടീച്ചർ, റജീന കാഞ്ഞരക്കണ്ടിയിൽ, സുഫിയാൻ സി.വി., അമ്മദ് കുറൂളി, അമ്മദ് വല്ലൂർ, ഷംസു, ഷമീന, സാജിത, ആഷിഫ, ഷൈമ ചന്ദ്രി, ഖദീജ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375251/thooneri-panchayat-new-concrete-road-muthuvana-valloor-inauguration)