---
title: "ഓൺലൈൻ തട്ടിപ്പ്: പുറമേരിയിൽ സൈബർ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു"
english_title: "Cyber Police Raid In Nadapuram, Two Booked For Online Fraud"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375255/nadapuram-cyber-police-raid-online-fraud-case-kuningad"
published_at: "2026-07-29T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69877cb1d69_nadapuram-cyber-police-raid-online-fraud-case-kuningad.jpg"
keywords: ["Nadapuram", "Cyber Police", "Online Fraud", "Kozhikode Rural", "Saihand Operation"]
---

# ഓൺലൈൻ തട്ടിപ്പ്: പുറമേരിയിൽ സൈബർ പോലീസ് പരിശോധന; രേഖകൾ പിടിച്ചെടുത്തു

> **Lead Summary:** **നാദാപുരം: [** ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സംഘം ചേർന്ന് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് പുറമേരി പഞ്ചായത്തിലെ കുനിങ്ങാടിൽ സൈബർ പോലീസ് പരിശോധന നടത്തി.

## Article Content

**നാദാപുരം: [** ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിച്ച് സംഘം ചേർന്ന് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന സംഘത്തെക്കുറിച്ചുള്ള വിവരത്തെ തുടർന്ന് പുറമേരി പഞ്ചായത്തിലെ കുനിങ്ങാടിൽ സൈബർ പോലീസ് പരിശോധന നടത്തി.

കോഴിക്കോട് റൂറൽ ജില്ലാ സൈബർ പോലീസ് സ്റ്റേഷന്റെ 'സൈഹണ്ട്' ഓപ്പറേഷന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് കുനിങ്ങാട് ഭാഗത്തെ ഒരു വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തിയത്. സംഭവത്തിൽ രണ്ടുപേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.

കുനിങ്ങാട് സ്വദേശികളായ സബീന, സയ്യാൻ എന്നിവർക്കെതിരെയാണ് കേസ്. സെർച്ച് ലിസ്റ്റ് പ്രകാരം നടത്തിയ പരിശോധനയിൽ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു.

തുടർന്ന് ഒന്നാം പ്രതിക്ക് ബി.എൻ.എസ്.എസ് 35(3) പ്രകാരം നോട്ടീസ് നൽകി. തെളിവുകളായ രേഖകളും മൊബൈൽ ഫോണുകളും മറ്റ് സാമഗ്രികളും സെർച്ച് ലിസ്റ്റ് പ്രകാരം കസ്റ്റഡിയിലെടുത്തു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മറ്റ് പ്രതികളുമായി ചേർന്ന് സംഘടിതമായി തട്ടിപ്പ് നടത്തി അന്യായമായി പണം സമ്പാദിച്ചെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത വസ്തുക്കളുമായി പ്രതിയെ സ്റ്റേഷനിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375255/nadapuram-cyber-police-raid-online-fraud-case-kuningad)