---
title: "പാഠം പകർന്ന്; ജനപ്രതിനിധികൾക്കായി കൃത്രിമബുദ്ധി പരിശീലനവുമായി വാണിമേൽ ക്രസന്റ് ലിറ്റിൽ കൈറ്റ്സ്"
english_title: "Vanimal School Students Train Panchayat Members On Artificial Intelligence"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375274/vanimal-crescent-school-students-ai-training-panchayat-members"
published_at: "2026-07-29T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699882dc9f8_vanimal-crescent-school-students-ai-training-panchayat-members.jpg"
keywords: ["Vanimal", "Little Kites", "Artificial Intelligence", "Panchayat Training", "Kerala Schools"]
---

# പാഠം പകർന്ന്; ജനപ്രതിനിധികൾക്കായി കൃത്രിമബുദ്ധി പരിശീലനവുമായി വാണിമേൽ ക്രസന്റ് ലിറ്റിൽ കൈറ്റ്സ്

> **Lead Summary:** **വാണിമേൽ: [ **ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തി വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കായി കൃത്രിമ ബുദ്ധി (എ.ഐ) പരിശീലന പരിപാടി സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ: [ **ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്തി വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾക്കായി കൃത്രിമ ബുദ്ധി (എ.ഐ) പരിശീലന പരിപാടി സംഘടിപ്പിച്ചു.

പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാന ആശയങ്ങൾ, ഭരണകാര്യങ്ങളിലും ദൈനംദിന ജീവിതത്തിലും എ.ഐയുടെ പ്രായോഗിക ഉപയോഗങ്ങൾ, ജി.പി.ടി ഉൾപ്പെടെയുള്ള വിവിധ സാങ്കേതിക ഉപകരണങ്ങൾ എന്നിവ വിദ്യാർത്ഥികൾ ലളിതമായ രീതിയിൽ വിശദീകരിച്ചു.

തുടർന്ന് നടന്ന പ്രായോഗിക ഡെമോയും സംശയനിവാരണ സെഷനും ഏറെ ശ്രദ്ധേയമായി. ഡിജിറ്റൽ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ലിയ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വിദ്യാർത്ഥികളുടെ മികച്ച അവതരണത്തെയും പരിശീലനത്തെയും ജനപ്രതിനിധികൾ പ്രശംസിച്ചു. ഗ്രാമപഞ്ചായത്ത് സി.ഡി.എസ് അംഗങ്ങൾക്കായുള്ള പരിശീലനം അടുത്ത ആഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375274/vanimal-crescent-school-students-ai-training-panchayat-members)