---
title: "നാദാപുരം ഗവ. യു.പി സ്‌കൂളിൽ സൗജന്യ റോബോട്ടിക് പരിശീലനത്തിന് തുടക്കം"
english_title: "Free Robotics Training Launched At Nadapuram Govt UP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375282/nadapuram-govt-up-school-free-robotics-training-kk-nawas"
published_at: "2026-07-29T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a699cdcdfb7e_nadapuram-govt-up-school-free-robotics-training-kk-nawas.jpg"
keywords: ["Nadapuram", "Robotics Training", "Govt UP School", "KK Nawas", "Kerala Education"]
---

# നാദാപുരം ഗവ. യു.പി സ്‌കൂളിൽ സൗജന്യ റോബോട്ടിക് പരിശീലനത്തിന് തുടക്കം

> **Lead Summary:** **നാദാപുരം:[ **[ ]ഗവ. യു.പി സ്‌കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായുള്ള സൗജന്യ റോബോട്ടിക് പരിശീലന പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**നാദാപുരം:[ **[ ]ഗവ. യു.പി സ്‌കൂളിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്കായുള്ള സൗജന്യ റോബോട്ടിക് പരിശീലന പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

സ്‌കൂൾ പിടിഎ പ്രസിഡന്റ് സി.കെ. നാസർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഹെഡ്‌മാസ്റ്റർ എം.സി. അബ്ദുൾ ഗഫൂർ, ഗ്രാമപഞ്ചായത്ത് അംഗം അബ്ബാസ് കണേക്കൽ, എ.ഇ.ഒ. സനൂപ് സി.എച്ച്., ഡയറ്റ് ഫാക്കൽറ്റി കെ.കെ. രഗിഷ, കെ.പി. മൊയ്‌തു മാസ്റ്റർ, അമൽ എസ്. രാജ്, സി. അനഘ്, ഡയറ്റ് പ്രിൻസിപ്പൽ അബ്ദുനാസർ, കെ.എം. റംശീന എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികളിൽ സാങ്കേതികാവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375282/nadapuram-govt-up-school-free-robotics-training-kk-nawas)