---
title: "ബാലസംഘം ഇരിങ്ങണ്ണൂർ മേഖലാ സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Balasangam Iringannur Area Conference Held, New Committee Elected"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375298/balasangam-iringannur-area-conference-new-committee"
published_at: "2026-07-29T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69ac15e30ab_balasangam-iringannur-area-conference-new-committee.jpg"
keywords: ["Balasangam", "Iringannur", "Kerala Children", "Area Conference", "Education"]
---

# ബാലസംഘം ഇരിങ്ങണ്ണൂർ മേഖലാ സമ്മേളനം; പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** ബാലസംഘം ഇരിങ്ങണ്ണൂർ മേഖലാ സമ്മേളനം കച്ചേരി യു.പി. സ്കൂളിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം ജെ.എസ്. ആൻലിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർവണ സുനിൽ പ്രവർത്തന റിപ്പോർട്ടും, ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജന സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ: [** ബാലസംഘം ഇരിങ്ങണ്ണൂർ മേഖലാ സമ്മേളനം കച്ചേരി യു.പി. സ്കൂളിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം ജെ.എസ്. ആൻലിയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർവണ സുനിൽ പ്രവർത്തന റിപ്പോർട്ടും, ജില്ലാ വൈസ് പ്രസിഡന്റ് അഞ്ജന സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

ഏരിയ അക്കാദമിക് കൺവീനർ ടി.കെ. രഞ്ജിത് കുമാർ, എം. രാജൻ, ടി. രാധ, കെ. ബൈജു എന്നിവർ യോഗത്തിൽ സംസാരിച്ചു.

പുതിയ ഭാരവാഹികൾ: പ്രസിഡന്റ്: അലോന ശ്രീജിത്ത്, വൈസ് പ്രസിഡന്റുമാർ: നയന, വേദജ്, സെക്രട്ടറി: പാർവണ സുനിൽ, ജോയിന്റ് സെക്രട്ടറിമാർ: ദേവിക രമേശ്, ഉജ്ജ്വൽ എസ്. പ്രദീപ്, കൺവീനർ: ബി. ബജീഷ്, കോ-ഓർഡിനേറ്റർ: കെ. അൽരാജ്, ജോയിന്റ് കൺവീനർമാർ: ഇ. വസന്ത, അശ്വിനി രാജീവ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375298/balasangam-iringannur-area-conference-new-committee)