---
title: "പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാത തകർന്ന് അപകടാവസ്ഥയിൽ; എം.എൽ.എക്ക് പരാതി നൽകി എസ്‌.ഡി.പി.ഐ"
english_title: "Nadapuram SDPI Demands Urgent Repair Of Pulikkol Bridge Walkway And Kalarikkandi Road"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375355/nadapuram-pulikkol-walkway-kalarikkandi-road-sdpi-complaint-mla"
published_at: "2026-07-29T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a69d5e5b38ea_nadapuram-pulikkol-walkway-kalarikkandi-road-sdpi-complaint-mla.jpg"
keywords: ["Nadapuram News", "SDPI", "Pulikkol Bridge", "Kalarikkandi Road", "Kerala Roads", "Panchayat", "Kozhikode"]
---

# പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാത തകർന്ന് അപകടാവസ്ഥയിൽ; എം.എൽ.എക്ക് പരാതി നൽകി എസ്‌.ഡി.പി.ഐ

> **Lead Summary:** **നാദാപുരം: [ **പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാത തകർന്ന് അപകടാവസ്ഥയിലായ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് എസ്‌.ഡി.പി.ഐ എം.എൽ.എക്ക് പരാതി നൽകി. ദിവസേന വിദ്യാർഥികൾ അടക്കം നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ നടപ്പാത ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മാസങ്ങളായി തകർച്ചയിലായ ഈ നടപ്പാതയുടെ ദുരവസ്ഥ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വാർഡ് മെമ്പർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

## Article Content

**നാദാപുരം: [ **പുളിക്കൂൽ പാലം - കക്കംവെള്ളി നടപ്പാത തകർന്ന് അപകടാവസ്ഥയിലായ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് എസ്‌.ഡി.പി.ഐ എം.എൽ.എക്ക് പരാതി നൽകി. ദിവസേന വിദ്യാർഥികൾ അടക്കം നൂറുകണക്കിന് ആളുകൾ യാത്ര ചെയ്യുന്ന ഈ നടപ്പാത ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. മാസങ്ങളായി തകർച്ചയിലായ ഈ നടപ്പാതയുടെ ദുരവസ്ഥ പലതവണ ശ്രദ്ധയിൽപ്പെടുത്തിയിട്ടും വാർഡ് മെമ്പർ പൂർണ്ണമായും അവഗണിക്കുകയാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ കല്ലുകളും സ്ലാബുകളും ഇളകിമാറിയ ഇവിടെ മഴക്കാലം ശക്തമായതോടെ അപകടഭീഷണി ഇരട്ടിയായിരിക്കുകയാണ്. അടിയന്തരമായി സ്ഥലം സന്ദർശിച്ച് ഫണ്ട് അനുവദിച്ച് പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.

ഇതിനുപുറമെ, നാദാപുരം ഗ്രാമപഞ്ചായത്ത് 18-ാം വാർഡിൽ ഉൾപ്പെട്ട കളരിക്കണ്ടി മുക്ക് - കോയാടം വീട്ടിൽ റോഡിന്റെ ശോചനീയാവസ്ഥയിലും എസ്.ഡി.പി.ഐ കുമ്മങ്കോട് ബ്രാഞ്ച് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

ദീർഘകാലമായി തകർന്നു കിടക്കുന്ന ഈ റോഡ് നന്നാക്കാൻ അധികൃതർ കാട്ടുന്ന വീഴ്ച തികഞ്ഞ ജനദ്രോഹമാണ്. മഴക്കാലമായതോടെ റോഡിലെ വലിയ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് യാത്രാദുരിതം ഇരട്ടിയായിരിക്കുകയാണ്. സ്കൂൾ കുട്ടികളും വയോധികരും രോഗികളും അടക്കം ആശ്രയിക്കുന്ന ഈ വഴിയിൽ, അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത അവസ്ഥയാണുള്ളത്.

കളരിക്കണ്ടി മുക്ക് - കോയാടം വീട്ടിൽ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ അടിയന്തരമായി ആരംഭിക്കുകയോ താൽക്കാലിക അറ്റകുറ്റപ്പണികൾ നടത്തി യാത്രാദുരിതം പരിഹരിക്കുകയോ ചെയ്യണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം പഞ്ചായത്ത് ഓഫീസിലേക്ക് ഉൾപ്പെടെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ബ്രാഞ്ച് പ്രസിഡന്റ് ആഷിക് സി.കെ. അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി റഷീദ് സി.ടി. സ്വാഗതവും അസീസ് കെ.വി.സി. നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375355/nadapuram-pulikkol-walkway-kalarikkandi-road-sdpi-complaint-mla)