---
title: "വളയത്ത് പത്തുവയസുകാരനെ പീഡനത്തിനിരയാക്കിയ കേസ് ; പ്രതിക്ക് 22വർഷം കഠിന തടവും അരലക്ഷം രൂപ  പിഴയും "
english_title: "Nadapuram POCSO Case 49 Year Old Man Sentenced To 22 Years Jail"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375388/nadapuram-pocso-case-22-years-jail-sentence"
published_at: "2026-07-29T19:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a036209881_nadapuram-pocso-case-22-years-jail-sentence.jpg"
keywords: ["Nadapuram", "Valayam POCSO Case", "Child Abuse", "Nadapuram Court"]
---

# വളയത്ത് പത്തുവയസുകാരനെ പീഡനത്തിനിരയാക്കിയ കേസ് ; പ്രതിക്ക് 22വർഷം കഠിന തടവും അരലക്ഷം രൂപ  പിഴയും 

> **Lead Summary:** **നാദാപുരം : ** പത്ത് വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ സ്വന്തം വീട്ടിനകത്തേക്ക് വിളിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനവും ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 2 2വർഷം കഠിനതടവും 50,000രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി.

## Article Content

**നാദാപുരം : ** പത്ത് വയസ്സ് പ്രായമുള്ള വിദ്യാർത്ഥിയെ സ്വന്തം വീട്ടിനകത്തേക്ക് വിളിച്ചു കയറ്റി പ്രകൃതി വിരുദ്ധ പീഡനവും ലൈംഗികാതിക്രമത്തിനിരയാക്കിയ കേസിലെ പ്രതിക്ക് 2 2വർഷം കഠിനതടവും 50,000രൂപ പിഴയും ശിക്ഷ വിധിച്ച് നാദാപുരം പോക്സോ കോടതി.

വളയം കുറുവന്തേരി സ്വദേശി മുക്കിനടുത്തുള്ള പാലൊള്ളതിൽ താമസിക്കും കല്ലിൽ മഹമൂദി (49 )നെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ.കെ.മേനോൻ ശിക്ഷിച്ചത്. പ്രതിയുടെ വീട്ടിലേക്ക് കുട്ടിയെ വിളിച്ചു കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്നതാണ് പ്രതിക്കെതിരായ കുറ്റം.

2021 ആഗസ്റ്റ് പതിനഞ്ചാം തിയ്യതി വിദേശത്ത് നിന്ന് നാട്ടിലേക്ക് വന്ന പ്രതി ബന്ധു കൂടിയായ കുട്ടിയെ അതിരാവിലെ പ്രതിയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തിവീട്ടിൽ ആളില്ലാത്ത സമയത്ത് വീടിന്റെ മുകൾ നിലയിലേക്ക് കൂട്ടിക്കൊണ്ട് പോയി ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു പരാതി.

സംഭവത്തെ തുടർന്ന് ആഗസ്റ്റ് 18ന് പരാതിക്കാരൻ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്‌ത്‌ പ്രതിയെ കോഴിക്കോട്ട് വെച്ച് പോലീസ് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. എന്നാൽ പിന്നീട് സി.സി.ടി.വി പരിശോധന നടത്തിയതിനെ തുടർന്ന് പ്രതിയെ വിട്ടയക്കുകയായിരുന്നു.

തുടർന്ന് പ്രതി വിദേശത്ത് പോവുകയും തുടരന്വേഷണത്തിൽ ഇദ്ദേഹത്തെ പ്രതി ചേർത്ത് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. വിദേശത്തേക്ക് കടന്ന പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ ഇറക്കിയതിനെ തുടർന്ന് വിദേശത്ത് നിന്ന് തിരിച്ചു വരുന്ന അവസരത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

വിചാരണവേളയിൽ പ്രോസിക്യൂഷൻ സാക്ഷിയായ സിസിടിവി ടെക്നീഷ്യൻ പ്രതിക്കനുകൂലമായി മൊഴി കൊടുത്തിരുന്നു. സംഭവത്തെ തുടർന്ന് കുട്ടി വളയം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതി എ.എസ്.ഐ കുഞ്ഞുമോൾ രേഖപ്പെടുത്തിയതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഇൻസ്പെക്ടർമാരായ ജീവൻ ജോർജ് അജീഷ്.എ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 17സാക്ഷികളെ വിസ്തരിക്കുകയും 23രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. എ.എസ്.ഐ ,ഷാനി.പി.എം പ്രോസിക്യൂഷൻ വിംഗിനെ ഏകോപിപ്പിച്ചു.

വിചാരണയ്ക്കിടെ പ്രതിക്കെതിരെ വ്യാജ രേഖകൾ സമർപ്പിച്ചു എന്നാരോപിച്ചുകൊണ്ട് കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ,പരാതിക്കാരനെ ചികിൽസിച്ച നാദാപുരം ഗവ.ആശുപത്രിയിലെ ഡോ.പ്രജിത,വളയം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.കുഞ്ഞുമോൾ എന്നിവർക്കെതിരെ കോടതിയിൽ സ്വകാര്യ അന്യായം ബോധിപ്പിച്ചിരുന്നെങ്കിലും അത്കോടതി തള്ളിയിരുന്നു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375388/nadapuram-pocso-case-22-years-jail-sentence)