---
title: "കല്ലാച്ചി ടൗൺ വികസനം; വ്യാപാരികളുടെ സഹകരണം തേടി കടകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി എംഎൽഎ കെ.എം. അഭിജിത്ത് "
english_title: "Kallachi Town Development MLA KM Abhijith Seeks Traders Support"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375395/kallachi-town-development-mla-abhijith-traders-meeting"
published_at: "2026-07-29T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a10a56026d_kallachi-town-development-mla-abhijith-traders-meeting.jpg"
keywords: ["Kallachi", "Nadapuram", "KM Abhijith", "Town Development"]
---

# കല്ലാച്ചി ടൗൺ വികസനം; വ്യാപാരികളുടെ സഹകരണം തേടി കടകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി എംഎൽഎ കെ.എം. അഭിജിത്ത് 

> **Lead Summary:** **നാദാപുരം: **മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് അഭ്യർത്ഥനയുമായി നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത് കടകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി.

## Article Content

**നാദാപുരം: **മൂന്ന് വർഷമായി മുടങ്ങിക്കിടക്കുന്ന കല്ലാച്ചി ടൗൺ വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് അഭ്യർത്ഥനയുമായി നാദാപുരം എംഎൽഎ കെ.എം. അഭിജിത്ത് കടകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി.

സർക്കാർ ഫണ്ട് അനുവദിച്ചിട്ടും വിവിധ കാരണങ്ങളാൽ നീണ്ടുകിടക്കുന്ന പദ്ധതി വേഗത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ടൗണിന്റെ ഇരുഭാഗത്തുനിന്നും ഒന്നര മീറ്റർ വീതം വീതി കൂട്ടി ഫുട്പാത്ത് ഭാഗം സൗന്ദര്യവൽക്കരിക്കുന്നതാണ് പ്രധാന പ്രവർത്തനം. ഇതിനായി സർവ്വകക്ഷി രാഷ്ട്രീയ സംഘം ഏറെക്കാലമായി പരിശ്രമം നടത്തിവരികയാണ്.

പലതരം തടസ്സങ്ങൾ ഉണ്ടായ സാഹചര്യത്തിലാണ് എംഎൽഎ നേരിട്ട് വ്യാപാരികളെയും കെട്ടിട ഉടമകളെയും കണ്ട് സഹകരണം അഭ്യർത്ഥിച്ചത്. ഓഗസ്റ്റ് 10-ന് ശേഷം ടൗൺ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുനരാരംഭിക്കുമെന്നും പദ്ധതി വിജയിപ്പിക്കാൻ മുഴുവൻ വ്യാപാരികളും ഉടമകളും സഹകരിക്കണമെന്നും എംഎൽഎ അഭ്യർത്ഥിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി, വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, ജനപ്രതിനിധികളായ കെ. റംല ടീച്ചർ, പി.വി. ജയലക്ഷ്മി ടീച്ചർ, സി.വി. ഇബ്രാഹിം, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ സൂപ്പി നരിക്കാട്ടേരി, കെ.പി. കുമാരൻ മാസ്റ്റർ, സി.കെ. നാസർ, കോടികണ്ടി മൊയ്തു, ടി. സുഗതൻ മാസ്റ്റർ, കെ.ടി.കെ. ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, പിഡബ്ല്യുഡി ഓവർസിയർ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375395/kallachi-town-development-mla-abhijith-traders-meeting)