---
title: "നാടിൻറെ അഭിമാനം; ചാലപ്പുറം വി.എം.എൽ.പി സ്കൂളിൽ പ്രതിഭാ സംഗമവും അനുമോദനവും, എ പ്ലസ് ജേതാക്കളെ ആദരിച്ചു"
english_title: "Chalappuram VM LP School Talent Meet And Felicitation Program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375396/chalappuram-vmlp-school-prathibha-sangam-felicitation"
published_at: "2026-07-29T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a13439e6dd_chalappuram-vmlp-school-prathibha-sangam-felicitation.jpg"
keywords: ["Chalappuram VMLP School", "Talent Meet", "Nadapuram", "KM Abhijith"]
---

# നാടിൻറെ അഭിമാനം; ചാലപ്പുറം വി.എം.എൽ.പി സ്കൂളിൽ പ്രതിഭാ സംഗമവും അനുമോദനവും, എ പ്ലസ് ജേതാക്കളെ ആദരിച്ചു

> **Lead Summary:** **ചാലപ്പുറം: **വി.എം.എൽ.പി സ്കൂളിൽ പ്രതിഭാ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് ഫസൽ മാട്ടാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സി.എം. കിഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

## Article Content

**ചാലപ്പുറം: **വി.എം.എൽ.പി സ്കൂളിൽ പ്രതിഭാ സംഗമവും അനുമോദന സദസ്സും സംഘടിപ്പിച്ചു.പി.ടി.എ പ്രസിഡന്റ് ഫസൽ മാട്ടാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും സി.എം. കിഡ്സ് അവാർഡ് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.

വിശിഷ്ട അതിഥിയായി നാദാപുരം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.എച്ച്. സനൂപ് പങ്കെടുത്തു. ബ്രദേഴ്സ് ചാലപ്പുറം സ്പോർട്സ് ക്ലബ്ബ് സ്കൂളിന് നൽകിയ സ്പോർട്സ് ഉപകരണങ്ങളും ജഴ്സികളും ചടങ്ങിൽ കൈമാറി.

ഹെഡ്മിസ്ട്രസ് റുക്സാന പി.കെ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ കെ.പി.സി തങ്ങൾ, ടി.പി. അബ്ദുള്ള മാസ്റ്റർ, കെ.പി. ജാഫർ, മുനീർ കെ.ഒ, സുബൈർ കളപ്പീടികയിൽ, അബൂബക്കർ കുണ്ടാഞ്ചേരി, പൊന്നാണ്ടി കുഞ്ഞാലി എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്റ്റാഫ് സെക്രട്ടറി അനൂപ് ആർ നന്ദി പറഞ്ഞു. വിദ്യാർത്ഥികളുടെ അക്കാദമിക്, കലാ-കായിക മികവുകൾക്ക് അംഗീകാരം നൽകുകയും സ്കൂളിന്റെ പുരോഗതിക്ക് നാടിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ ഉറപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ചടങ്ങിന്റെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375396/chalappuram-vmlp-school-prathibha-sangam-felicitation)