---
title: "നാടിന് അഭിമാനമായി പുതിയ ബിരുദധാരികൾ; കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ പ്രൗഢഗംഭീരമായ ബിരുദദാന ചടങ്ങ്"
english_title: "Kallikandy NAM College Graduation Ceremony Inaugurated By PK Praveen MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/375407/kallikandy-nam-college-graduation-ceremony-pk-praveen"
published_at: "2026-07-29T22:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6a32c337e6e_kallikandi.jpg"
keywords: ["Kallikandy NAM College", "Nadapuram", "Graduation", "PK Praveen"]
---

# നാടിന് അഭിമാനമായി പുതിയ ബിരുദധാരികൾ; കല്ലിക്കണ്ടി എൻ.എ.എം കോളേജിൽ പ്രൗഢഗംഭീരമായ ബിരുദദാന ചടങ്ങ്

> **Lead Summary:** നാദാപുരം: കല്ലിക്കണ്ടി എൻ എ എം കോളേജിൽ നടന്ന ബിരുദദാന ചടങ്ങ് പി കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക മികവു കൊണ്ടും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ടും ചടങ്ങ് പ്രൗഢഗംഭീരമായി.

## Article Content

നാദാപുരം: കല്ലിക്കണ്ടി എൻ എ എം കോളേജിൽ നടന്ന ബിരുദദാന ചടങ്ങ് പി കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക മികവു കൊണ്ടും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തം കൊണ്ടും ചടങ്ങ് പ്രൗഢഗംഭീരമായി.

മാനേജിംഗ് കമ്മിറ്റി ജനറൽ സെക്രട്ടറി പി പി എ ഹമീദ് ചടങ്ങിൽ അധ്യക്ഷനായി. നാദാപുരം എംഎൽഎ കെ എം അഭിജിത്ത് മുഖ്യാതിഥിയായി. കണ്ണൂർ സർവ്വകലാശാല പരീക്ഷ കൺട്രോളർ കെ കെ രാജ്കുമാർ, കോളേജ് മാനേജർ ആർ അബ്ദുല്ല മാസ്റ്റർ, കോളേജ് കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് അടിയോട്ടിൽ, കെ എസ് മുസ്തഫ, വി കെ മിനിമോൾ, കെ എം മുഹമ്മദ് ഇസ്മായിൽ, കെ ഷാജു, നസ്രുള്ള മാംബ്രോൽ, ഇ അനസ്, കെ കെ മുഹമ്മദ് അൻസീർ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. എ പി ഷമീർ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ കെ പി നൗഷാദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/375407/kallikandy-nam-college-graduation-ceremony-pk-praveen)